എംസോൺ റിലീസ് – 2719
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Simon McQuoid |
പരിഭാഷ | മാജിത് നാസർ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി |
ഒരു തലമുറയെ ത്രസിപ്പിച്ച മോർട്ടൽ കോമ്പാറ്റ് വീഡിയോ ഗെയിം സീരീസിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.
ഒരുകാലത്ത് പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന കോൾ യങ് എന്ന പ്രൊഫഷണൽ ഫൈറ്ററിനെ ചുറ്റിപ്പറ്റിയാണ് മോർട്ടൽ കോമ്പാറ്റിന്റെ കഥ വികസിക്കുന്നത്. കോൾ യങ് ഒരു ജന്മ മുദ്ര പേറുന്നുണ്ട്. ഒരു ഡ്രാഗൺ ചിഹ്നം.
എന്നാൽ അജ്ഞാതനായ ഒരാൾ കോളിനേയും കുടുംബത്തേയും വേട്ടയാടുന്നു. ആ സംഭവത്തിന് പിന്നിലെ ചുരുളഴിക്കാൻ ഇറങ്ങിത്തിരിക്കുന്ന കോൾ, ആ ഡ്രാഗൺ ചിഹ്നമാണ് താൻ വേട്ടയാടപ്പെടുന്നതിന്റെ കാരണമെന്ന് മനസ്സിലാക്കുന്നു. ആ പോയിന്റിൽ നിന്ന് ചിത്രത്തിന്റെ ഗതി മാറുകയാണ്. അവിടെ നിന്നും രക്തരൂക്ഷിതമായ മോർട്ടൽ കോമ്പാറ്റിലേക്കും, കോളിന്റെ ഭൂതകാലത്തിലേക്കുമുള്ള തിരിച്ചു പോക്കാണ് ചിത്രത്തിന്റെ പ്രമേയം.
ഒരുപാട് രോമാഞ്ചിഫിക്കേഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് മോർട്ടൽ കോമ്പാറ്റ്.
ഒരു കാലത്ത് കേട്ടുമറന്ന ഫേറ്റാലിറ്റിയും, ഫ്ലോലെസ് വിക്റ്ററിയുമൊക്കെ ഒരു ലൈവ് ആക്ഷൻ ചിത്രത്തിലൂടെ വീണ്ടും കാണുമ്പോൾ കിട്ടുന്ന സന്തോഷവും എടുത്തു പറയേണ്ടതാണ്.