My Octopus Teacher
മൈ ഒക്റ്റോപ്പസ് ടീച്ചർ (2020)
എംസോൺ റിലീസ് – 2883
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Pippa Ehrlich, James Reed |
പരിഭാഷ: | ഡോ. ആശ കൃഷ്ണകുമാർ |
ജോണർ: | ഡോക്യുമെന്ററി, ഡ്രാമ |
സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലാണ് ക്രേഗ് ഫോസ്റ്റർ ജനിച്ചു വളർന്നത്. ലോകത്തേറ്റവും ഭയാനകവും നീന്താൻ പ്രയാസമുള്ളതുമായ അറ്റ്ലാന്റിക് സമുദ്ര തീരത്ത് നീന്തലും ഡൈവിങ്ങും ഒക്കെയായി കുട്ടിക്കാലം ചിലവിട്ട ക്രേഗ് മുതിർന്നപ്പോൾ അതിൽ നിന്നെല്ലാം അകന്ന് ഒരു ഫിലിം മേക്കറായി ലോകം ചുറ്റി. എന്നാൽ പിന്നീട് എല്ലാത്തിലും വിരസത തോന്നിയ ക്രേഗ് നാട്ടിലേക്ക് തന്നെ മടങ്ങി വരുകയും പ്രകൃതിയുമായി വീണ്ടു ചങ്ങാത്തത്തിലാവാൻ ശ്രമിക്കുകയും ചെയ്യുന്നു.
എന്നാൽ അതിനിടയിൽ വളരെ അപ്രതീക്ഷിതമായി ഒരു കൂട്ടുകാരിയെ കിട്ടുന്നു. ആരോടും സാധാരണയായി ഇണങ്ങാത്ത ഒരു നീരാളി. പിന്നീടങ്ങോട്ട് ഒരു വർഷത്തോളം അവളുടെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ക്രേഗിന്റെ അനുഭവങ്ങളാണ് ‘മൈ ഒക്റ്റോപ്പസ് ടീച്ചർ‘ എന്ന ഡോക്യുമെന്ററി. 2021 ലെ ബെസ്റ്റ് ഡോക്യുമെന്ററിക്കുള്ള ഓസ്കാർ അവാർഡുൾപ്പെടെ ധാരാളം പുരസ്‌കാരങ്ങൾ ഇതിന് ലഭിക്കുകയുണ്ടായി.