Mystery Road
മിസ്റ്ററി റോഡ് (2013)

എംസോൺ റിലീസ് – 959

Download

8245 Downloads

IMDb

6.6/10

Movie

N/A

നിയോ-വെസ്റ്റേൺ ശൈലിയിലുള്ള ഓസ്ട്രേലിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിസ്റ്ററി റോഡ്.

ക്വീൻസ്‌ലൻ്റിലെ വിജനമായ ഹൈവേയുടെ ഓരത്ത് ഒരു ട്രക്ക് ഡ്രൈവർ ആദിവാസി വിഭാഗത്തിൽപെട്ട ഒരു ടീനേജ് പെൺകുട്ടിയുടെ മൃതദേഹം കാണുന്നു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ നായ കടിച്ചതിൻ്റെ പാടുകളുമുണ്ട്.
പുതുതായി ഉദ്യോഗക്കയറ്റം ലഭിച്ച ജെയ് സ്വാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കേസിൻ്റെ അന്വേഷണച്ചുമതല. നാട്ടിൻ നടത്തിയ അന്വേഷണത്തിൽ നിന്ന്, ട്രക്ക് ഡ്രൈവർമാർ ആദിവാസി വിഭാഗത്തിലുള്ള പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. നാട്ടിൽ കാണാതാകുന്ന മറ്റ് പെൺകുട്ടികളെ കേന്ദ്രീകരിച്ചും ജെയ് സ്വാൻ അന്വേഷണം നടത്തുന്നു. അപ്രതീക്ഷിതമായ കണ്ടെത്തലുകളിലേക്കും സംഭവങ്ങളിലേക്കുമാണ് അന്വേഷണം ചെന്നെത്തുന്നത്.
വെസ്റ്റേൺ ശൈലിയിലുള്ള മേക്കിങ്ങും മനോഹരമായ ലൊക്കേഷനും പ്രേക്ഷകനെ പിടിച്ചിരുത്തും. ചിത്രത്തിൻ്റെ സീക്വലായ ‘ഗോൾഡ്സ്റ്റോൺ’ 2016ൽ ഇറങ്ങിയിരുന്നു.