എം-സോണ്‍ റിലീസ് – 875
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Clint Eastwood |
പരിഭാഷ | ഷിഹാബ് എ. ഹസ്സന് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
ക്ലിന്റ് ഈസ്റ്റ് വുഡിന്റെ സംവിധാനത്തില്‍ 2003 ഇല് പുറത്തിറങ്ങിയ മിസ്റ്റിക് റിവര്‍ ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ്. ഇതിലെ അഭിനയത്തിന് ഷോണ്‍ പെന്‍ മികച്ച നടനും, ടിം റോബ്ബിന്സ് മികച്ച സഹനടനുമുള്ള ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. ഷോണ്‍ പെന്‍, ടിം റോബിന്‍സ്, കെവിന് ബേക്കന്‍, ലോറന്‍സ് ഫിഷ്ബന് തുടങ്ങിയ ഒരു വന്‍താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ജിമ്മി മാര്‍ക്കം (ഷോണ്‍ പെന്‍) എന്ന മുന്ജയില്പ്പുള്ളിയുടെ മകളുടെ കൊല്ലപ്പെട്ട സംഭവത്തില്‍ അയാളുടെ രണ്ടു ബാല്യകാലസുഹൃത്തുക്കള്‍ ബന്ധപ്പെടുന്നു. ഡേവ് ടിം റോബിന്‍സ്) എന്ന സുഹൃത്ത് അവളെ അവസാനമായി ജീവനോടെ കണ്ടയാളും, ഷോണ്‍ (കെവിന് ബേക്കന്‍) കൊലപാതകം അന്വേഷിക്കുന്ന ഡിറ്റ്ക്ടീവ് ഉദ്യോഗസ്ഥനും. ഷോണ്‍ അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ ജിമ്മിയും തന്റെ കൂട്ടാളികളുടെ സഹായത്താല്‍ സമാന്തര അന്വേഷണം നടത്തുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ജിമ്മി ഡേവിനെ സംശയിക്കുകയും നിയമം കൈയിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.