Never Rarely Sometimes Always
നെവർ റെയർലി സംടൈംസ് ഓൾവേസ് (2020)

എംസോൺ റിലീസ് – 2649

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Eliza Hittman
പരിഭാഷ: അരുണ വിമലൻ
ജോണർ: ഡ്രാമ
Download

1496 Downloads

IMDb

7.4/10

കാമുകനിൽ നിന്ന് ഗർഭം ധരിച്ച കൗമാരക്കാരിയായ പെൺകുട്ടി, പെൻസിൽവാന്യയിൽ നിന്ന് ന്യൂ യോർക്കിലേക്ക് ഗർഭം അലസിപ്പിക്കാൻ നടത്തുന്ന യാത്രയാണ് സിനിമ.
അബോർഷനെക്കുറിച്ചോ, സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചോ നെടുങ്കൻ ഡയലോഗുകൾ ഒന്നും തന്നെ ഇല്ലാതെ അറിവും, നിയമ സുരക്ഷയും, വൈദ്യസഹായവും എല്ലവർക്കും ഉണ്ടാവേണ്ടതിന്റെ ആവശ്യകത സിനിമ കൃത്യമായി പറയുന്നു.
നിരവധി ചലചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട് നിരൂപക പ്രശംസ നേടിയ ചിത്രം സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലാണ് പ്രീമിയർ ചെയ്തത്. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് ജൂറി സിൽവർ ബെയർ പുരസ്കാരം അടക്കം നിരവ്ധി പുരസ്കാരങ്ങളും നോമിനേഷനുകളും നേടിയിട്ടുണ്ട്.