Night of the Living Dead
നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ് (1968)
എംസോൺ റിലീസ് – 3375
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | George A. Romero |
പരിഭാഷ: | പ്രശോഭ് പി.സി |
ജോണർ: | ഹൊറർ, ത്രില്ലർ |
സംവിധാന മികവുകൊണ്ടും തിരക്കഥകൊണ്ടും ഹൊറർ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായ ചിത്രമാണ് ‘നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ്‘.
സഹോദരങ്ങളായ ജോണിയും ബാർബറയും പെൻസിൽവേനിയയിലെ ഉൾനാട്ടിലുള്ള ഒരു സെമിത്തേരിയിൽ എത്തുന്നു. അച്ഛൻ്റെ കല്ലറയിൽ റീത്ത് വെയ്ക്കാനാണ് അവർ വന്നത്. സെമിത്തേരിയിൽ സൂക്ഷിപ്പുകാരനടക്കം ആരെയും കാണാത്തത് അവരെ അത്ഭുതപ്പെടുത്തി. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ നാട് എത്തിച്ചേർന്നിരിക്കുന്ന ആപത്ത് വെളിപ്പെടുകയാണ്.
ഒരുപാട് സോംബി ഹൊറർ ചിത്രങ്ങൾക്ക് ഈ ചിത്രം പ്രചോദനമായിട്ടുണ്ട്. മുടക്കുമുതലിൻ്റെ 250 മടങ്ങ് കളക്റ്റ് ചെയ്ത ചിത്രം, അക്കാലത്ത് സിനിമാ ചരിത്രത്തിലെ ഏറ്റവും ലാഭമുണ്ടാക്കിയ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.