No One Gets Out Alive
നോ വൺ ഗെറ്റ്സ്‌ ഔട്ട് അലൈവ് (2021)

എംസോൺ റിലീസ് – 2882

Download

3535 Downloads

IMDb

5.4/10

2021′ ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഹൊറർ, മിസ്റ്ററി, ത്രില്ലർ ചിത്രമാണ് “നോ വൺ ഗെറ്റ്സ് ഔട്ട് അലൈവ്.”

നായികയായ അംബർ നിയമവിരുദ്ധമായി അമേരിക്കയിൽ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. താമസിയാതെ തന്നെ അവിടെയുള്ള ഒരു ഫാക്ടറിയിൽ അവൾക്ക് ജോലി ലഭിക്കുന്നു. ഇതിനിടയിൽ താമസിക്കാൻ സുരക്ഷിതമായ ഒരിടം കണ്ടെത്താൻ അവൾ ശ്രമിക്കുന്നുണ്ട്. ഒരു ദിവസം, സ്ത്രീകൾക്ക് മാത്രമായി താമസസൗകരം ഒരുക്കുന്ന ഒരു സ്ഥലത്തെ കുറിച്ചുള്ള പരസ്യം അവൾ കാണുവാനിടയാകുകയും അവിടേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്യുന്നു. വൃത്തിഹീനമായ അന്തരീക്ഷമാണെങ്കിലും വാടക കുറവായത് കാരണമാണ് അവിടേക്ക് ആളുകൾ എത്തുന്നത്. എന്നാൽ ആ വീട്ടിൽ വച്ച് അംബറിന് വിചിത്രമായ പല അനുഭവങ്ങളും ഉണ്ടാവുന്നു. അപരിചിതമായ ശബ്ദങ്ങളും, കാഴ്ചകളും അവളെ ഭയപ്പെടുത്തുന്നു. തുടർന്നങ്ങോട്ട് അവൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനെ തരണം ചെയ്യാൻ അവൾ നടത്തുന്ന ശ്രമങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.