Nosferatu
നോസ്ഫെരാറ്റു (2024)

എംസോൺ റിലീസ് – 3445

Subtitle

9129 Downloads

IMDb

7.6/10

2024 -ൽ റോബർട്ട് എഗ്ഗേർസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങയ ഹൊറർ ചലച്ചിത്രമാണ് “നോസ്ഫെരാറ്റു“. 1897- ൽ രചിക്കപ്പെട്ട ബ്രാം സ്റ്റോക്കറിൻ്റെ ഡ്രാക്കുള എന്ന നോവലിൻ്റെ ആദ്യ ചലച്ചിത്രാവിഷ്കാരമായിരുന്നു 1922-ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയായ “നോസ്ഫെരാറ്റു“. 1979-ൽ വിഖ്യാതനായ ജർമ്മൻ സംവിധായകനായ വേർണർ ഹെർസോഗ് ഈ ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ 1922-ൽ ഇറങ്ങിയ ചിത്രത്തിൻ്റെ രണ്ടാമത്തെ റീമേക്കാണ് ഈ ചിത്രം. ഏറെ നിരൂപക ശ്രദ്ധയും, പ്രേക്ഷക പിന്തുണയും നേടിയ ചിത്രത്തിന് 5 ഓസ്കാർ നോമിനേഷനുകൾ കിട്ടുകയുണ്ടായി.

വിസ്ബർഗ് എന്നൊരു ജർമ്മൻ പട്ടണത്തിലെ നിവാസികളാണ്, തോമസ് ഹട്ടർ എന്ന അഭിഭാഷകനും അദ്ദേഹത്തിൻ്റെ ഭാര്യ എലനും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അധിക നാൾ കഴിയും മുന്നേ തോമസിൻ്റെ മുതലാളി, ഒരു സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട് ഒരു പ്രഭുവിനെ കാണാൻ തോമസ് ഹട്ടറിനെ ദൂരേയ്ക്ക് അയക്കുന്നു. പ്രഭുവിൻ്റെ അടുത്ത് എത്തുന്ന തോമസും, വിസ്ബർഗിൽ നിൽക്കുന്ന എലനും വിചിത്രമായ പല സംഭവങ്ങൾക്കും സാക്ഷിയാകുന്നു. ഈ വിചിത്ര സംഭവങ്ങളും പ്രഭുവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?