O Brother, Where Art Thou?
ഓ ബ്രദർ, വേർ ആർട്ട് തൗ? (2000)

എംസോൺ റിലീസ് – 3452

Download

2910 Downloads

IMDb

7.7/10

ഹോമറിന്റെ ‘ഒഡീസി’-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നർമ്മ രൂപത്തിൽ കോയൻ ബ്രദേഴ്‌സ് സംവിധാനം ചെയ്ത സിനിമയാണ് “ഓ ബ്രദർ, വേർ ആർട്ട് ദൗ?” . ജയിൽ ചാടി, ഒളിച്ചുവച്ചിരിക്കുന്ന നിധി എടുക്കാൻ പോകുന്ന മൂന്ന് കുറ്റവാളികളായ യുലിസസ് എവററ്റ് മക്ഗിൽ (ജോർജ് ക്ലൂണി), ഡെൽമർ ഒ’ഡൊണൽ (ടിം ബ്ലേക്ക് നെൽസൺ), പീറ്റ് (ജോൺ ടർട്ടുറോ) എന്നിവരിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഗ്രേറ്റ് ഡിപ്രഷൻ സമയത്തെ (1930-കള്‍) അമേരിക്കൻ സൗത്ത് (മിസിസിപ്പി) ആണ് പശ്ചാത്തലം. ഒഡീസി എന്ന മഹാകാവ്യത്തിൽ പ്രത്യക്ഷപ്പെടുന്ന സൈക്ലോപ്‌സിനേയും ദുർമന്ത്രവാദിനിയേയും  അന്ധനായ പ്രവാചകനേയും എല്ലാം ഈ സിനിമയിൽ നർമ്മ രൂപത്തിൽ നിങ്ങൾക്ക് കാണാം.