എം-സോണ്‍ റിലീസ് – 494
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Pier Paolo Pasolini |
പരിഭാഷ | കെ. രാമചന്ദ്രൻ |
ജോണർ | ഡ്രാമ |
ലോക സിനിമയില്‍ കോളിളക്കം സൃഷ്ട്ടിച്ച പേരുകളിലൊന്നാണ് പസോളിനി; അത് സിനിമയുടെ മികവിലായാലും വിവാദത്തിലയാലും ഒരു പോലെയാണ്. പസോളിനി തന്നെ സ്വയം വിലയിരുത്തുന്നത് പത്രപ്രവര്ത്തകന്, തത്ത്വചിന്തകന്, ഭാഷാപണ്ഡിതന്‍, നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സംവിധായകന്, കോളമിസ്റ്റ്, നടന്, ചിത്രകാരന്, രാഷ്ട്രീയ പ്രവര്ത്തകന് എന്നൊക്കെയാണ്. അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീര്‍ണതയും മാര്‍ക്സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ചു. ക്രിസ്തു, മാര്‍ക്സ്, ഫ്രോയിഡ് എന്നിവരാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതെന്ന കാര്യം പസോളിനി വ്യക്തമാക്കിയിട്ടുണ്ട്, മാമ റോമ, ഗോസ്പല്‍ എക്കോഡിങ് റ്റു സെയ്ന്റ് മാത്യൂസ്, സാലോ ഓര് 120 ഡെയ്സ് അറ്റ് സോഡം തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. മികച്ച ഡയറക്ടര്‍ക്കുള്ള ഗോള്‍ഡന്‍ ഗോബ്ല് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചു.
പ്രമുഖ ഗ്രീക്ക് നാടകകൃത്തായ സോഫോക്ലീസിന്റെ ഈഡിപ്പസ് രാജാവ് എന്ന ദുരന്തനാടകത്തിന്റെ ചലച്ചിത്രാവിഷ്കരമാണിത്. ആധുനികമായ ഒരു കാലഘട്ടത്തിലാരംഭിച്ചു ആധുനികമായ ഒരു കാലഘട്ടത്തില്‍ അവസാനിക്കുന്ന രീതിയിലാണ് പസോലിനി പ്രമേയം വിഭാവനം ചെയ്യുന്നത്; എന്നാല്‍ സോഫോക്ലീസിന്റെ പൌരാണിക നാടകം തന്നെയാണ് ഇതിവൃത്തവും പശ്ചാത്തലവും.