Offering to the Storm
ഓഫറിങ് ടു ദ സ്റ്റോം (2020)

എംസോൺ റിലീസ് – 3448

Download

3023 Downloads

IMDb

6.2/10

ദ ലെഗസി ഓഫ് ദ ബോൺസ്” ലെ സംഭവ വികാസങ്ങൾക്ക് ശേഷം, ബസ്താൻ താഴ്‌വരയിലെ ഒരു കുടുംബത്തിൽ മറ്റൊരു കുഞ്ഞിന്റെ കൊലപാതകം കൂടി നടക്കുന്നു. ദുരൂഹമായ ശിശുമരണങ്ങളുടെ കൊലപാതക പരമ്പരയിൽ ഉൾപ്പെടുന്ന ഈ കേസും ഇൻസ്പെക്ടർ അമേയ സാൽസാറിന് അന്വേഷിക്കേണ്ടി വരുന്നു. ഈ മരണങ്ങളുടെയൊക്കെ പിന്നിൽ താഴ്‌വരയിൽ വസിക്കുന്ന, ആളുകളെ ഉറക്കത്തിൽ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ദുർഭൂതമായ ഇങ്കുമയുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. ഏറ്റവും ഒടുവിൽ ഞെട്ടിക്കുന്ന സത്യങ്ങൾ അമേയ കണ്ടെത്തുന്നതോടെ “ബസ്താൻ ട്രിളജി” അവസാനിക്കുന്നു. നാടോടിക്കഥകളും, അമാനുഷികതയും ഭീകരതയും എല്ലാം സമന്വയിപ്പിച്ച് പിരിമുറുക്കമുള്ള ആഖ്യാനരീതിയോടെ അവതരിപ്പിച്ച “ഓഫറിങ് ടു ദ സ്റ്റോം” ആദ്യ രണ്ടു ഭാഗങ്ങളോടും നൂറു ശതമാനം നീതി പുലർത്തി നമുക്ക് സമ്മാനിക്കുന്നതിൽ സംവിധായാകൻ വിജയിച്ചിട്ടുണ്ട്. ത്രില്ലർ പ്രേമികൾ നിർബന്ധമായും കണ്ടു തീർക്കേണ്ട ട്രിളജിയാണ് “ബസ്താൻ ട്രിളജി“.