എം-സോണ്‍ റിലീസ് – 473
ഭാഷ | ഇംഗ്ലീഷ്, കൊറിയൻ |
സംവിധാനം | Bong Joon Ho |
പരിഭാഷ | ഷാൻ വി. എസ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ |
ബോങ്ങ്-ജൂൻ-ഹോ സംവിധാനം ചെയ്ത് 2017 പുറത്തിറങ്ങിയ കൊറിയന്‍-അമേരിക്കന്‍ ആക്ഷന്‍-അഡ്വെഞ്ചര്‍ ചിത്രമാണ് ഒക്ജ. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെയുടെ ദുഷ്പ്പേര് മാറ്റി പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി ‘സൂപ്പർ പിഗ്’ എന്ന പന്നിക്കുട്ടികളെ 26 വ്യത്യസ്ത രാജ്യങ്ങളിലായി ഓരോ കർഷകർക്ക് വളർത്താൻ അയക്കുന്നു. പത്ത് വർഷം കഴിഞ്ഞ് ഏറ്റവും മിടുക്കനായ പന്നിക്കുട്ടിയെ കണ്ടെത്തുന്നതിനായാണ് ഇത്. അതിൽ ഒരു പന്നിക്കുട്ടി എത്തിയത് കൊറിയയിലെ ഒരു ഗ്രാമത്തിലെ മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട മിജ എന്ന പെണ്‍കുട്ടിയുടെയും അവളുടെ മുത്തച്ചന്‍റെയും അടുത്താണ്. അവള്‍ പന്നിക്കുട്ടിയെ ഓക്ജ എന്ന ഓമനപ്പേരിട്ട് വിളിച്ചു ഓമനിച്ച് വളര്‍ത്തുന്നു.
പത്ത് വർഷം കഴിഞ്ഞപ്പോൾ കമ്പനി അധികൃതർ എത്തി ഓക്ജയെ കൊണ്ടുപോവാൻ. എന്നാൽ ഓക്ജയുടെ പിന്നിലെ കഥ അറിയാതിരുന്ന മിജക്ക് ഇത് കനത്ത പ്രഹരമായിരുന്നു. ഒക്ജയെ പിരിയുവാൻ അവൾ തയ്യാറായിരുന്നില്ല. തുടർന്ന് ഓക്ജയെ വീണ്ടെടുക്കാൻ മിജ നടത്തുന്ന സാഹസിക യാത്രയാണ് ചിത്രം പറയുന്നത്.