Old
ഓൾഡ് (2021)

എംസോൺ റിലീസ് – 2822

ഒരു മനുഷ്യായുസ്സ് ഒറ്റ ദിവസത്തിൽ തീർന്നു പോയാൽ എന്ത് ചെയ്യും. അതായത് നോക്കി നിൽക്കെ നമ്മൾ പ്രായമാകുന്നു. മരിച്ചു വീഴുന്നു. അതാണ് സിനിമയുടെ വൺലൈൻ. വെക്കേഷൻ ചിലവഴിക്കാൻ ഒരു ബീച്ചിലെത്തുന്ന പ്രിസ്ക്-ഗൈ ഫാമിലിക്കും കൂടെയുള്ളവർക്കും അത് പോലൊരു വിചിത്രവും ഭീതി നിറക്കുന്നതുമായ പ്രതിഭാസത്തെ നേരിടേണ്ടി വരുന്നതും, അതിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളുമാണ് മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ ഓൾഡ് എന്ന സിനിമ പറയുന്നത്. ജമ്പ് സ്കെയർ ഗിമ്മിക്കുകൾ ഇല്ലാതെ, കഥയിലെ അസാധാരണവും ഭീതിജനകവുമായ സാഹചര്യത്തെക്കുറിച്ച് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും, പശ്ചാത്തല സംഗീതത്തിലൂടെയും ഭീതിയുടെയും അസ്വസ്ഥതയുടെയും നടുവിലേക്ക് പ്രേക്ഷകനെ തള്ളിയിടുന്ന അറ്റ്‌മോസ്ഫിയറിക് ഹൊറർ ടൈപ്പ് സിനിമയാണ് ഓൾഡ്. ഭയത്തിന്റെ അന്ത്യം സ്ഥായിയായ ശാന്തത ആണെന്ന് ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.