Oliver Twist
ഒലിവർ ട്വിസ്റ്റ് (2005)

എംസോൺ റിലീസ് – 612

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Roman Polanski
പരിഭാഷ: സാരംഗ് ടി.കെ
ജോണർ: ക്രൈം, ഡ്രാമ

ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ് എന്ന ക്ലാസിക് നോവലിൻ്റെ ചലചിത്രാവിഷ്‌കാരമാണിത്.

വിഖ്യാത സംവിധായകൻ റോമൻ പോളൻസ്കി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബെൻ കിംഗ്സ്ലി, ജെയിമി ഫോർമാൻ എന്നിങ്ങനെയുള്ള താരങ്ങൾ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നു.

സഭയുടെ കീഴിലുള്ള അനാഥാലയത്തിൽ വളരുന്ന ഒലിവർ എന്ന കുട്ടിയുടെ ജീവിതവും നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അനാഥാലയത്തിൽ കൂടുതൽ ഭക്ഷണം ചോദിച്ചു എന്ന കുറ്റത്തിന് അവനെ ഒരു കടയിലേക്ക് ജോലിക്കയക്കുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് ലണ്ടനിലെത്തുന്ന അവൻ ചെന്ന് ചേരുന്നത് ഫാഗിൻ എന്ന കുറ്റവാളിയുടെയും അവൻ്റെ കീഴിൽ കളവ് നടത്തുന്ന ഒരു കൂട്ടം കുട്ടികളുടെയും ഇടയിലേക്കാണ്.

വ്യവസായ വിപ്ലവത്തിന് ശേഷമുള്ള ലണ്ടൻ്റെ യഥാർത്ഥചിത്രം കാണിച്ചുതന്ന നോവലിസ്റ്റാണ് ചാൾസ് ഡിക്കെൻസ്. സിനിമയുടെ പരിധികൾക്കുള്ളിൽ നിന്ന് പരമാവധി തന്മയത്വത്തോടെ ഈ സിനിമ അത് അവതരിപ്പിക്കുന്നു. മഹത്തായ ബ്രിട്ടൺ (The great Britain) എന്ന പേരിൽ തൂങ്ങുമ്പോഴും ഒരു വിഭാഗം ജനങ്ങൾ അവരുടെ കോളനികളെക്കാൾ മോശമായ ജീവിതം നയിച്ചിരുന്നു എന്ന യാഥാർത്ഥ്യം ഇവിടെ തുറന്നു കാണിക്കുന്നു.

ക്ലാസിക് നോവലുകൾ വായിക്കുന്നവർക്കും സിനിമാപ്രേമികൾക്കും ഇഷ്ടപ്പെടുമെന്ന വിശ്വാസത്തിൽ സമർപ്പിക്കുന്നു.