എം-സോണ്‍ റിലീസ് – 1915
ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 06

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter R. Hunt |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ |
ജോർജ് ലേസൻബി ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ഏക ചിത്രമാണ് 1969-ൽ ഇറങ്ങിയ ‘ഓൺ ഹെർ മാജസ്റ്റീസ് സീക്രട്ട് സർവീസ്’. പരമ്പരയിലെ ആറാമത്തെ ചിത്രം.1963-ൽ ഇയാൻ ഫ്ലെമിങ് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
‘സ്പെക്ടർ’ എന്ന ക്രിമിനൽ സംഘത്തിന്റെ തലവൻ ബ്ലോഫിൽഡിനെ തേടിയുള്ള ബോണ്ടിന്റെ പുതിയ യാത്രയാണ് ചിത്രം. ഡ്രാക്കോ എന്ന മറ്റൊരു അധോലോക രാജാവ് ബ്ലോഫിൽഡിനെക്കുറിച്ച് വിവരം തരാമെന്ന് ഏൽക്കുന്നു. പക്ഷേ പകരമായി അയാളുടെ തന്നിഷ്ടക്കാരിയായ മകളെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെടുന്നു. മനസില്ലാ മനസ്സോടെ അത് സമ്മതിച്ച് ബോണ്ട് നടത്തുന്ന അന്വേഷണം ചെന്നെത്തുന്നത് സ്വിറ്റ്സർലണ്ടിൽ ആൽപ്സ് പർവ്വതത്തിന് മുകളിലെ ബ്ലോഫീൽഡിന്റെ കേന്ദ്രത്തിലാണ്.
മഞ്ഞുമലയിലെ ആക്ഷൻ രംഗങ്ങളും ബോണ്ടിന്റെ പ്രണയവുമാണ് ചിത്രത്തിൽ ശ്രദ്ധേയം. ഷൂട്ടിങ്ങിന് വേണ്ടി നിർമാതാക്കൾ കൃത്രിമ ഹിമപാതം സൃഷ്ടിച്ചു.