Once Upon A Time in the West
വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ ദി വെസ്റ്റ് (1968)

എംസോൺ റിലീസ് – 221

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Sergio Leone
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: വെസ്റ്റേൺ
Download

1594 Downloads

IMDb

8.5/10

കൗബോയി സിനിമകളുടെ മാസ്റ്ററായ സെര്‍ജിയോ ലിയോണിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദി വെസ്റ്റ്. ഉള്‍നാടന്‍ റെയില്‍ ഗതാഗതം എത്തിക്കൊണ്ടിരിക്കുന്ന വെസ്റ്റേന്‍ അമേരിക്കയിലെ ന്യൂ ഓര്‍ലാന്‍സ് ടൗന്‍ ആണ് കഥയുടെ പ്ലോട്ട്. ആര്‍ക്കും വേണ്ടാതെ കിടന്ന തരിശുഭൂമി മുഴുവന്‍ ബ്രെറ്റ് മക്ബൈന്‍ എന്നയാളുടെ സ്വന്തമായിരുന്നു. ലോക്കോമോട്ടീവ് എഞ്ചിന്‍ ട്രെയിനുകള്‍ക്ക് മരുഭൂമിയില്‍ വെള്ളത്തിനുള്ള ഏക ആശ്രയം സ്റ്റേഷനുകള്‍ മാത്രമാണ് എന്ന കച്ചവട സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു റെയില്‍ പാളങ്ങള്‍ എത്തും മുന്‍പേ അയാള്‍ ഭൂമി വാങ്ങികൂട്ടിയിരുന്നത്. കാലക്രമേണ റെയില്‍ മാഫിയ ഇതു തിരിച്ചറിയുകയും മക്ബൈനില്‍ നിന്നും ബലമായി ഭൂമി തട്ടിയെടുക്കാന്‍ ഗണ്‍ ഫ്രാങ്ക് എന്ന വാടക കൊലയാളിയെ ചുമതലപ്പെടുത്തുകളും ചെയ്യുന്നു. ഹാര്‍മോണിക്ക എന്ന വിളിപ്പേരുള്ള അജ്ഞാതന്‍ ഫ്രാങ്കിനോട് പൂര്‍വകാല കണക്കുകള്‍ തീര്‍ക്കുവാന്‍ ട്രെയിന്‍ ഇറങ്ങുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. മക്ബൈയിന്‍ അടുത്ത് വിവാഹം ചെയ്ത ജില്‍ എന്ന സ്ത്രീ അയാളെ തേടിയെത്തും മുന്‍പേ മക്ബൈയിനും കുട്ടികളും കൊല്ലപ്പെടുന്നു. ജെയില്‍ ചാടിയെത്തുന്ന ചെയ്ന്‍ എന്ന കൊള്ളക്കാരനും സ്ഥലത്തെത്തുന്നതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാകുന്നു. സിനിമയുടെ സെറ്റ് ഒരുക്കിയതിലെ കലാ സംവിധാനമികവ് എടുത്തു പറയേണ്ടതാണ്. ഡോളര്‍ ത്രയ സിനിമകളിലെ പോലെതന്നെ കൗതുകമുണര്‍ത്തുന്ന ടൈറ്റില്‍ തീം മ്യൂസിക്.