One Hour Photo
വൺ അവർ ഫോട്ടോ (2002)

എംസോൺ റിലീസ് – 1164

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Mark Romanek
പരിഭാഷ: പ്രശോഭ് പി.സി
ജോണർ: ഡ്രാമ, ത്രില്ലർ
Download

1251 Downloads

IMDb

6.8/10

റോബിൻ വില്യംസിൻ്റെ വ്യത്യസ്തമായ പ്രകടനത്തിലൂടെ ശ്രദ്ധേയമായ സിനിമയാണ് ‘വൺ അവർ ഫോട്ടോ‘.

നഗരത്തിലെ വൺ അവർ ഫോട്ടോ ലാബിലെ ഫോട്ടോ ടെക്നീഷ്യനാണ് സൈ പാരിഷ്. കുടുംബമോ സുഹൃത്തുക്കളോ ഇല്ലാതെ, ഒറ്റപ്പെട്ട ജീവിതമാണ് അയാൾ നയിക്കുന്നത്. എങ്കിലും ജോലിയോടുള്ള ആത്മാർഥതയിൽ ഒട്ടും കുറവില്ല. ലാബിലെത്തുന്ന ഓരോ ഫിലിമും സ്വന്തം ഫോട്ടോ പോലെ ശ്രദ്ധയോടെയാണ് പ്രോസസ് ചെയ്ത് കൊടുക്കാറ്.

യോർക്കിൻ ഫാമിലി അവരുടെ കുടുംബചിത്രങ്ങളെല്ലാം സൈയുടെ ലാബിലാണ് പ്രോസസ് ചെയ്യാറ്. അവരുടെ ചിത്രങ്ങളോടും കുടുംബത്തോടും വല്ലാത്ത ഭ്രമം തോന്നിയ സൈ അവരുമായി അടുക്കാൻ ശ്രമിക്കുന്നു.

റോബിൻ വില്യംസിന് മികച്ച നടനുള്ള സാറ്റേൺ അവാർഡ് ചിത്രം നേടിക്കൊടുത്തു.