എംസോൺ റിലീസ് – 3305
ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | Kaji Productions |
പരിഭാഷ | വിഷ്‌ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, കോമഡി |
നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഒരു ഫാന്റസി അഡ്വഞ്ചർ ടെലിവിഷൻ സീരീസാണ് “വൺ പീസ്“. എയ്ച്ചിറോ ഓഡയുടെ ഇതേ പേരിലുള്ള ആഗോളതലത്തിൽ പ്രശംസയാർജ്ജിച്ച മാങ്ക, ആനിമേ ഫ്രാഞ്ചൈസിന്റെ ലൈവ്-ആക്ഷൻ അഡാപ്റ്റേഷൻ കൂടിയാണീ സീരീസ്.
വിഖ്യാതനും കടൽക്കൊള്ളക്കാരുടെ രാജാവുമായ ഗോൾഡ് റോജറിനെ മറീനുകൾ പിടികൂടി വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അദ്ദേഹം അവസാനമായി പറഞ്ഞ തന്റെ നിധി ശേഖരമായ “വൺ പീസ്” കടലിൽ ഒരിടത്ത് ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന വാക്ക് ആ ലോകത്തെ ഒന്നാകെ മാറ്റിമറിച്ചു. അവിടുന്ന് കടൽക്കൊള്ളക്കാരുടെ ഒരു പുതു യുഗവും പിറന്നു. ആ നിധി അന്വേഷിച്ച് കടൽക്കൊള്ളക്കാരുടെ ഒരു തേരോട്ടം തന്നെ അരങ്ങേറി.
പിന്നീട് വർഷങ്ങൾക്ക് ശേഷം. സംശുദ്ധനും, റബ്ബർ ശരീരവുമുള്ള 17 വയസ്സുകാരനായ മങ്കി ഡി. ലൂഫി എന്ന യുവ കടൽക്കൊള്ളക്കാരനിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. “വൺ പീസ്” നിധി കണ്ടെത്തി, ഗോൾഡ് റോജർ വഹിച്ച കടൽക്കൊള്ളക്കാരുടെ രാജാവ് എന്ന സ്ഥാനം കൈപ്പറ്റുക എന്ന തന്റെ ജീവിതാഭിലാഷം നിറവേറ്റാനാണ് ലൂഫി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. ആ ലക്ഷ്യം നേടുന്നതിനായി, സ്വന്തം സ്വപ്നങ്ങളും കഴിവുകളുമുള്ള അതുല്യരായ വ്യക്തികളുടെ ഒരു സംഘത്തെ കൂട്ടിച്ചേർത്ത്, ലൂഫി ബൃഹത്തായ ഒരു യാത്ര ആരംഭിക്കുന്നു.
ഓരോ എപ്പിസോഡിലും, കാഴ്ചക്കാരെ ഒരു പുതിയ ദ്വീപിലേക്ക് സീരീസ് എത്തിക്കുന്നുണ്ട്. ഭയങ്കരരായ ശത്രുക്കളെയും നിഗൂഢമായ ജീവികളെയും അവർ വഴിയിൽ കണ്ടുമുട്ടുന്നു. അവരുടെ സാഹസികതകൾ, നർമ്മം, ഹൃദയസ്പർശിയായ നിമിഷങ്ങലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.