Only Lovers Left Alive
ഒൺലി ലവർസ് ലെഫ്റ്റ് അലൈവ് (2013)

എംസോൺ റിലീസ് – 1104

Download

632 Downloads

IMDb

7.2/10

ചില സിനിമകൾ, വല്ലപ്പോഴും മാത്രം ചില സിനിമകൾ, ആദ്യകാഴ്ചയിൽ നമ്മുടെ കൂടെ കൂടും. പിന്നീടൊരിക്കലും നമ്മളെ വിട്ടുപോവുകയായില്ല. നമ്മളറിയാതെ കൂടെകൂടും. വലിയ ബഹളങ്ങൾ ഉണ്ടാവില്ല വലിയ ട്വിസ്റ്റുകൾ ഉണ്ടാവില്ല. പശ്ചാത്തലത്തിൽ കേൾക്കുന്ന ഒരു മെലഡി പോലെ നമ്മളറിയാതെ വീണ്ടും വീണ്ടുമത് കണ്ടുകൊണ്ടേയിരിക്കും.
അതിനുമാത്രം എന്താണ് ഇതിലെന്നു ചോദിച്ചാൽ ഒന്നുമില്ല. രണ്ടുപേർ ആദവും ഈവും, അഗാധമായി പ്രണയിക്കുന്നു. അവർ ഈ ലോകത്തെ പ്രണയിക്കുന്നു. മനോഹരമായതെന്തും ആസ്വദിക്കുന്നു. പരസ്പരം പ്രണയിക്കുന്നവരെ ലോകം ഇഷ്ടപ്പെടുന്നു.

ഇതൊരു സ്ലോ പെയ്‌സ് ഫീൽ ഗുഡ് സിനിമയാണ്. Jim Jarmusch സംവിധാനം ചെയ്തു 2013ൽ പുറത്തിറങ്ങി.അസ്വാദകരും വിമർശകരും ഒരുപോലെ ഇഷ്ടപ്പെട്ട ഈ ചിത്രത്തിന് അക്കൊല്ലത്തെ കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ പാമിലേക്ക് നോമിനേഷൻ കിട്ടിയിട്ടുണ്ട്..

പ്രത്യേക കടപ്പാട് : ശ്രീദേവി വിജയൻ