എംസോൺ റിലീസ് – 3168
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Dan Scanlon |
പരിഭാഷ | പ്രവീൺ വിജയകുമാർ |
ജോണർ | അനിമേഷന്‍, അഡ്വഞ്ചർ, കോമഡി |
ഇയാനും സഹോദരൻ ബാർലിക്കും, മരിച്ചു പോയ തങ്ങളുടെ അച്ഛനെ മാജിക്കിലൂടെ ഒരു ദിവസത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നു. അതുവരെ മാജിക്കിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഇയാന്റെ ശ്രമഫലമായി, അച്ഛന്റെ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം മാത്രം പുനഃസൃഷ്ടിക്കപ്പെടുന്നു. സൂര്യാസ്തമയത്തിന് മുമ്പ് മാജിക് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ, അച്ഛനെ കാണാനുള്ള അവസരം എന്നെന്നേക്കുമായി അവർക്ക് നഷ്‌ടപ്പെടും. അതിലേക്കായി ഇരുവരും ഒരു യാത്ര പുറപ്പെടുകയാണ്. ഒരുപാട് സാഹസികതകളും അപകടങ്ങളും നിറഞ്ഞ ആ യാത്രയിൽ, സമയവും അവർക്ക് മുന്നിൽ ഒരു വെല്ലുവിളിയാണ്.
ഡിസ്‌നി-പിക്‌സാർ-ന് വേണ്ടി ഡാൻ സ്കാൻലോൺ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രമാണ് ‘ഓൺവാർഡ്‘. ‘സ്പൈഡർ-മാൻ‘ സീരീസിലൂടെ പ്രശസ്തനായ ടോം ഹാളണ്ടും ‘ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി (2014)‘, ‘ജുറാസിക് വേൾഡ് (2015)” സീരീസ് നായകൻ ക്രിസ് പ്രാറ്റുമാണ് പ്രധാന കഥാപാത്രങ്ങളായ ഇയാനും ബാർലിക്കും ശബ്‌ദം നൽകിയിരിക്കുന്നത്. മറ്റ് ഡിസ്‌നി-പിക്‌സാർ ചിത്രങ്ങൾ പോലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ‘ഓൺവാർഡ്‘.