എം-സോണ്‍ റിലീസ് – 2257
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Chris Weitz |
പരിഭാഷ | അജിത് ടോം |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഹോളിവുഡ് സംവിധായകൻ ക്രിസ് വെയ്റ്റ്സ് 2018-ൽ സംവിധാനം ചെയ്ത ഹിസ്‌റ്റോറിക്കൽ ത്രില്ലറാണ് ഓപ്പറേഷൻ ഫിനാലെ. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനി പരാജയപെട്ടപ്പോൾ ഹിറ്റ്ലർ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നേതാക്കൾ പലരും ആത്മഹത്യ ചെയ്തു. എന്നാൽ ജൂത കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനും ബുദ്ധികേന്ദ്രവുമായ അഡോൾഫ് ഐക്മാൻ എന്ന S S ഓഫീസർ അപ്രത്യക്ഷനാവുകയാണ് ഉണ്ടായത്. യുദ്ധവിരാമത്തിനു പതിനഞ്ചു വർഷങ്ങൾക്കു ശേഷം ഇസ്രായേൽ ചാര സംഘടനയായ മൊസാദിന്റെ സീക്രട്ട് ഏജന്റുമാർ ഐക്മാനെ അർജന്റീനായിൽ കണ്ടെത്തി. മറ്റൊരു പരമാധികാര രാജ്യത്തു നിന്നും ഇരു ചെവിയറിയാതെ പീറ്റർ മാൽക്കിൻ എന്ന മൊസാദ് ഓഫീസറുടെ നേതൃത്വത്തിൽ നാസി യുദ്ധക്കുറ്റവാളിയായ ഐക്മാനെ ഇസ്രായേലിലേക്ക് കടത്തിക്കൊണ്ടുവന്ന് വിചാരണ നടത്തിയതിന്റെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രം. മൊസാദിന്റെയും ഇസ്രായേലിന്റെയും ചരിത്രത്തിലെ അഭിമാനകരമായ ഒരേടായി ഈ സംഭവം വിലയിരുത്തപ്പെടുന്നു. ഓസ്കാർ അവാർഡ് ജേതാവായ ബെൻ കിംഗ്‌സ്‌ലിയാണ് ഐക്മാനായി അഭിനയിച്ചിരിക്കുന്നത്.