Oppenheimer
ഓപ്പന്‍ഹൈമര്‍ (2023)

എംസോൺ റിലീസ് – 3300

IMDb

8.3/10

അമേരിക്കന്‍ പ്രൊമിത്യൂസ്: ദ ട്രൈയമ്പ് ആന്‍ഡ്‌ ട്രാജഡി ഓഫ് ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍” എന്ന ജീവചരിത്ര ഗ്രന്ഥത്തെ അടിസ്ഥാനമാക്കി 2023-ല്‍ പുറത്തിറങ്ങിയ, വൻ താര നിരയെ നിരത്തി ക്രിസ്റ്റഫര്‍ നോളന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച അമേരിക്കന്‍ ചലച്ചിത്രമാണ് “ഓപ്പന്‍ഹൈമര്‍“. ആണവബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ ഓപ്പന്‍ഹൈമറുടെ യൗവനവും, ആണവബോംബിന്റെ നിര്‍മ്മാണവും, അതിനുശേഷം അദ്ദേഹത്തിന് തന്റെ രാജ്യത്തിലെ സര്‍ക്കാരില്‍ നിന്നും നേരിടേണ്ടി വന്ന തിക്താനുഭവങ്ങളുമെല്ലാം സിനിമയിലൂടെ നോളന്‍ പ്രേക്ഷകര്‍ക്ക് കാണിച്ചുതരുന്നു.

ആണവായുധങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ടാക്കിയ ധാര്‍മ്മികമായ ആശങ്കകളും, അവയുടെ പ്രത്യാഘാതങ്ങളും, തുടങ്ങി പലവിധ പ്രമേയങ്ങള്‍ പര്യവേഷണം ചെയ്യുന്ന ശക്തവും, ചിന്തോദ്ദീപകവും, കാണുന്ന പ്രേക്ഷകനെ ആത്മപരിശോധനക്ക് പ്രേരിപ്പികുകയും ചെയ്യുന്ന ഒരു സിനിമയാണ് ഓപ്പന്‍ഹൈമര്‍. ഒരു സീനിൽ പോലും കമ്പ്യൂട്ടർ നിർമ്മിത വിഷ്വൽ എഫക്ടുകൾ ഉപയോഗിക്കാതെ പൂർണ്ണമായും ക്യാമറയിൽ തന്നെ ഷൂട്ട് ചെയ്തു എന്ന അവകാശവാദവുമായി എത്തിയ ചിത്രത്തിലെ 1945-ൽ നടന്ന ട്രിനിറ്റി ആണവ പരീക്ഷണം പുനർ നിർമ്മിച്ച സീനുകൾ ഒട്ടേറെ ശ്രദ്ധ നേടിയിരുന്നു.

ഒരു ബയോപിക് ജോണറിൽ പെട്ട സിനിമക്ക് ചരിത്രത്തില്‍ കിട്ടിയ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം നല്ല രീതിയില്ലുള്ള നിരൂപകശ്രദ്ധയും പിടിച്ചുപറ്റി. ഗ്രെറ്റ ഗെര്‍വിഗിന്റെബാര്‍ബിഎന്ന സിനിമയുടെ കൂടെ ചിത്രം റിലീസ് ചെയ്തത്ബാര്‍ബന്‍ഹൈമര്‍എന്ന പ്രതിഭാസത്തിന് കാരണമാവുകയും, രണ്ട് ചിത്രങ്ങളുടെയും റിലീസ് വാരം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക ബോക്സ് ഓഫീസ് കണ്ട ഏറ്റവും വലിയ പണം വാരി വാരങ്ങളില്‍ ഒന്നാവുകയും ചെയ്തു.

2024 ഓസ്കറിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ, സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി.