എം-സോണ്‍ റിലീസ് – 1238

ഭാഷ | സ്പാനിഷ് |
സംവിധാനം | Hatem Khraiche |
പരിഭാഷ | വിഷ്ണു സി. ചിറയിൽ |
ജോണർ | ഡ്രാമ,റൊമാൻസ്,സയൻസ് ഫിക്ഷൻ |
Info | 14C935ED35CC2B42CFC658B59325BF1CCA064AF0 |
ഭൂമിയിലെ ആവാസവ്യവസ്ഥ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറച്ചധികം ശാസ്ത്രജ്ഞൻമാരെല്ലാം ചേർന്ന് ഒരു പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പുതിയതായി കണ്ടെത്തിയ ഗ്രഹത്തിലേക്കുള്ള യാത്ര യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും മറ്റും നടന്ന് കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി ഒരു പ്രത്യേക പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഹെലേന എന്ന പെൺകുട്ടിയും പരീക്ഷണസംഘത്തിലെ അലക്സ് എന്ന എഞ്ചിനീയറും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. ഒരു ഡിസ്റ്റോപ്പ്യൻ കാലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയാണ് സിനിമയുടെ പശ്ചാത്തലം. നല്ലൊരു റൊമാന്റിക് സയൻസ് ഫിക്ഷൻ മൂവി.