എം-സോണ്‍ റിലീസ് – 2355

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Lluís Quílez |
പരിഭാഷ | അനൂപ് അനു |
ജോണർ | ഹൊറർ, ത്രില്ലർ |
ലൂയിസ് ക്വിലിസിന്റെ സംവിധാനത്തിൽ 2014 ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ഹൊറർ ചലച്ചിത്രമാണ് “ഔട്ട് ഓഫ് ദി ഡാർക്ക്”. ഒരു പേപ്പർ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതിനായി സാറയും ഭർത്താവ് പോളും അവരുടെ ഏക മകൾ ഹന്നയും കൊളംബിയയിലെ സാന്താ ക്ലാരയിലേക്ക് എത്തുന്നു. പ്ലാന്റിന്റെ ഉടമസ്ഥനാണ് സാറയുടെ അച്ഛനായ ജോർദാൻ. പ്ലാന്റിന്റെ ജനറൽ മാനേജരാവാൻ പോവുകയാണ് സാറ. ഒരു ദിവസം വിരൂപികളായ ഒരു കൂട്ടം കുട്ടികളുടെ ആത്മാക്കൾ ഹന്നയെ വേട്ടയാടുകയും അവളെ തട്ടികൊണ്ടുപോവുകയും ചെയ്യുന്നു. അവളെ കണ്ടെത്താനായി പോളും കുടുംബവും നടത്തുന്ന പ്രവർത്തനങ്ങളും, ആ കുട്ടികൾ എന്തിന് ഹന്നയെ തട്ടിക്കൊണ്ടുപോയെന്നും, അവരുടെ പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യമെന്താണെന്നുമുള്ള അന്വേഷനവുമാണ് പിന്നീട് സിനിമയിലുള്ളത്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒരു നല്ല ചിത്രമാണ് “ഔട്ട് ഓഫ് ദി ഡാർക്ക്”