P.S I Love You
പി.എസ് ഐ ലവ് യു (2007)

എംസോൺ റിലീസ് – 621

Download

1282 Downloads

IMDb

7/10

ഹോളി കെന്നഡിക്കു ജീവിതത്തിൽ എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ഭർത്താവ് ജെറിക്ക് അതിനെല്ലാം പരിഹാരവുമുണ്ട്. പ്രണയത്തിൽ ഒന്നിക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും മറക്കാനും ഇവർക്കാകുന്നു. പക്ഷെ അപ്രതീക്ഷിതമായാണ് ദുരന്തം ഹോളിയുടെ ജീവിതത്തിൽ എത്തുന്നത്. പരിഹാരമാകാൻ ജെറി ഇല്ലാത്ത അവസ്ഥ. അതിൽനിന്ന് ഹോളിയെ രക്ഷിക്കാൻ മാലാഖ പോലെ കത്തുകൾ വരുന്നു. ആ കത്തുകൾ അവളുടെ ജീവിതത്തിന് അർത്ഥം നൽകുന്നു. ആ കത്തുകൾക്ക് അതീതമായി ചിന്തിക്കാൻ അവളെ പ്രേരിപ്പിക്കുന്നു. പ്രണയം, ജീവിക്കാൻ എത്രത്തോളം പ്രേരകമാകുന്നുവെന്ന് തെളിയിക്കുന്ന ചിത്രം. സ്വയം കണ്ടെത്താനും ചിത്രം പ്രചോദനമാകുന്നു.പ്രണയത്തിൽ ചാലിച്ച, പ്രണയം ഓരോ ഫ്രെയിമിലും തുളുമ്പുന്ന ഉത്തമ പ്രണയഗീതം.