Passengers
പാസഞ്ചേഴ്സ് (2016)

എംസോൺ റിലീസ് – 880

Download

5330 Downloads

IMDb

7/10

ദി ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിലൂടെ ഓസ്‌ക്കാർ ജേതാവായ മോർട്ടൻ ടൈൽടം സംവിധാനം ചെയ്ത ഒരു സൈഫൈ പ്രണയചിത്രമാണ് പാസഞ്ചേഴ്സ്. ജെന്നിഫർ ലോറൻസ്, ക്രിസ് പ്രാറ്റ് എന്നീ രണ്ടു കഥാപാത്രങ്ങളെ കൂടാതെ ചെറിയ വേഷത്തിലെത്തുന്നത് ലോറൻസ് ഫിഷ്ബേൺ, മൈക്കൽ ഷീൻ.
സ്റ്റാർഷിപ് ആവലോൺ എന്ന ബഹിരാകാശ പേടകം 5000 യാത്രക്കാരെയും വഹിച്ചു ഹോംസ്റ്റെഡ് 2 എന്ന ഗൃഹത്തിലേക്ക് പോകുന്നു. 120 വർഷമാണ് യാത്രാദൈർഘ്യം അതിനാൽ എല്ലാ യാത്രക്കാരും ജോലിക്കാരും ഒരു ഹൈബർനേഷൻ പോടിൽ ആണ് . എന്നാൽ, 30 വർഷം പിന്നിട്ട യാത്രയ്ക്കിടയിൽ ബഹിരാകാശത്തുള്ള ഒരു താരാജാലവുമായി കൂട്ടിയിടിച്ചത് മൂലമുണ്ടായ ആഘാതത്തിൽ ഒരു പോഡ് പ്രവർത്തനരഹിതമാകുന്നു. 90 വർഷം മുൻപ് തന്നെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന മെക്കാനിക്കൽ എഞ്ചിനീയർ ആയ ജിം പ്രെസ്റ്റൺ ആണ് ആ ഹതഭാഗ്യൻ. കേടായ ആ പോഡ് ശരിയാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്ന ജിം, ആ ഉദ്യമത്തിൽ പരാജയപ്പെടുന്നു. അലക്ഷ്യമായി ആ പേടകത്തിൽ തനിയെ ജീവിച്ചു കൊണ്ടിരിക്കുന്ന ജിമ്മിന് കൂട്ടായി ഒരു ആർതർ എന്ന് പേരുള്ള റോബോട്ട് ബാർടെണ്ടർ മാത്രമാണുള്ളത്. ആത്മഹത്യാ വരെ ചിന്തിച്ച ജിം അറോറ എന്ന പെണ്‍കുട്ടിയെ ഒരു പോഡില്‍ ഉറങ്ങുന്നത് കാണുന്നു…..
ജിം, ആ പോഡ് തുറക്കുമോ? അവര്‍ എങ്ങിനെ അതിനുള്ളില്‍ ജീവിക്കും? അവര്‍ക്ക് തങ്ങളുടെ പോഡില്‍ തിരിച്ചു കയറി, ഹോംസ്റ്റട് എന്ന സ്വപ്നതുല്യമായ ഗ്രഹത്തില്‍ എത്താന്‍ കഴിയുമോ? അവര്‍ എന്താണ് 90 വര്‍ഷങ്ങളില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍. എന്നിങ്ങനെ നീളുന്നു ഒരായിരം ചോദ്യങ്ങൾ. അതിനു ചിത്രം കണ്ടു തന്നെ അറിയണം.