Past Lives
പാസ്റ്റ് ലെെവ്സ് (2023)

എംസോൺ റിലീസ് – 3333

Download

4024 Downloads

IMDb

7.8/10

ചെറുപ്പത്തിൽ രണ്ട് ഭൂഖണ്ഡത്തിലേക്ക് വേർപിരിഞ്ഞു പോയ രണ്ട് സുഹൃത്തുക്കളുടെ 24 വർഷങ്ങൾക്കിടയിൽ 12 വർഷങ്ങളായി നടക്കുന്ന കാര്യങ്ങളാണ് 2023-ൽ സെലീൻ സോങ് സംവിധാനം നിർവഹിച്ച പാസ്റ്റ് ലൈവ്‌സ് എന്ന അമേരിക്കൻ-കൊറിയൻ സിനിമയിൽ അവതരിപ്പിക്കുന്നത്. വേർപിരിഞ്ഞ ആ രണ്ടു സുഹൃത്തുക്കൾ 12 വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്ക് വഴി വീണ്ടും കണ്ടുമുട്ടുന്നു. ന്യൂയോർക്കിലെ രാത്രികളിലും സോളിലെ പകലുകളിലും അവർ വാതോരാതെ സല്ലപിച്ചു. എന്നിട്ട് പോലും അവർക്കൊന്ന് നേരിൽ കാണാനോ ഇഷ്ടം തുറന്നുപറയാനോ കഴിയുന്നില്ല. പിന്നീട് അടുത്ത 12 വർഷങ്ങളിൽ അവർക്കിടയിലുണ്ടാകുന്ന മാറ്റങ്ങളാണ് ശേഷം കാണിക്കുന്നത്.

അങ്ങേയറ്റം നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം, നാഷണൽ ബോർഡ് ഓഫ് റിവ്യൂസിന്റെയും, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂത്തിന്റെയും 2023-ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു, കൂടാതെ
96-ാമത് അക്കാദമി അവാർഡുകളിൽ മികച്ച ചലച്ചിത്രം, തിരക്കഥ എന്നിവയ്ക്ക് നാമനിർദ്ദേശം ലഭിക്കുകയുമുണ്ടായി.