Peaky Blinders Season 1
പീക്കി ബ്ലൈന്റേഴ്‌സ് സീസൺ 1 (2013)

എംസോൺ റിലീസ് – 1196

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Caryn Mandabach Productions
പരിഭാഷ: വിഷ് ആസാദ്
ജോണർ: ക്രൈം, ഡ്രാമ
Download

58445 Downloads

IMDb

8.7/10

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്‌സ്.’

തോമസ് ഷെൽബിയാണ്‌ (കിലിയൻ മർഫി) ഈ സംഘത്തിന്റെ തലവൻ. ഇവരെ പിടികൂടാൻ നടക്കുന്ന പോലീസ് ഇൻസ്‌പെക്ടർ ആണ് ചെസ്റ്റർ കാംബെൽ(സാം നീൽ). 19ആം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്‌സ് എന്ന യുവസംഘത്തിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തു വന്നത്.

പീക്കി ബ്ലൈന്റേഴ്‌സ് എന്ന കുടുംബസംഘം വലിയൊരു ആയുധശേഖരം കവർച്ച ചെയ്യുന്നതോടെയാണ് ഒന്നാം സീസൺ ആരംഭിക്കുന്നത്. പട്ടണത്തിൽ വർധിച്ചു വരുന്ന റിബലുകളെയും (ഐറിഷ് റിപ്പബ്ലിക്കൻ ആർമി), കമ്മ്യൂണിസ്റ്റുകളെയും, കൊള്ളസംഘങ്ങളെയും അടിച്ചമർത്താനും കവർച്ച മുതൽ തിരികെ എടുക്കാനും വിൻസ്റ്റൺ ചർച്ചിൽ നിയമിക്കുന്ന പൊലീസുകാരനാണ് കാംബെൽ. കാംബെലും തോമസ് ഷെൽബിയും തമ്മിലുള്ള ഇടപെടലുകളും ഏറ്റുമുട്ടലുകളും ഒന്നാം സീരിസിനെ മികച്ചതാക്കുന്നു. ഇംഗ്ലണ്ടിലെ പ്രധാന കുതിരപന്തയ തലവനായ ബില്ലി കിംബെറിനെ വധിക്കാൻ പീക്കി ബ്ലൈന്റേഴ്‌സ് തീരുമാനിക്കുന്ന “ബ്ലാക്ക് സ്റ്റാർ ഡെയ് ” എന്ന ആറാം ഭാഗത്തിൽ ഒന്നാം സീരീസ് അവസാനിക്കുന്നു.

2013 സെപ്റ്റംബർ 13നു ബി.ബി.സി.ടു ചാനലിൽ ആറു എപ്പിസോഡുകൾ ഉള്ള ആദ്യ സീസൺ സംപ്രേക്ഷണം ചെയ്തു.