എം-സോണ്‍ റിലീസ് – 1488
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tim Mielants |
പരിഭാഷ | നെവിൻ ജോസ് |
ജോണർ | ക്രൈം, ഡ്രാമ |
ഷെൽബി കുടുംബം തങ്ങളുടെ ബിസിനസ്സ് ഇംഗ്ലണ്ടിലെ തെക്ക്, വടക്ക് ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതും, ലണ്ടനിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന ടോമി ഷെൽബി നേരിടുന്ന പ്രശ്നങ്ങളുമാണ് സീസൺ 2-വിൽ കണ്ടത്. 1924 കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സീസൺ 3 ടോമി ഷെൽബിയുടെ വളർച്ചയാണ് കാണിക്കുന്നത്. കുടുംബത്തിലെ പല നഷ്ടങ്ങളും അതിലൂടെ ടോമി ഷെൽബി അനുഭവിക്കുന്ന പിരിമുറുക്കങ്ങളും ഈ സീസണെ വേറിട്ടതാക്കുന്നു. ടോം ഹാർഡി സോളമനായി വീണ്ടും തിരിച്ചു വരുന്നു. ടോമിയുടെ വിവാഹത്തോടെ ആരംഭിക്കുന്ന സീസൺ അവസാനിക്കുന്നത് തീരാ നഷ്ടങ്ങളിലാണ്.