Pearl
പേൾ (2022)

എംസോൺ റിലീസ് – 3175

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Ti West
പരിഭാഷ: എൽവിൻ ജോൺ പോൾ
ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ
Download

4861 Downloads

IMDb

7/10

ടൈ വെസ്റ്റ് സംവിധാനം ചെയ്തു മിയ ഗോത്ത് പ്രധാന വേഷത്തിൽ അഭിനയിച്ച, 2022-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചിത്രമാണ് പേൾ. പ്രസ്തുത വർഷം ഇറങ്ങിയ “എക്സ്” എന്ന ചിത്രത്തിൻ്റെ പ്രീക്വൽ കൂടിയാണ് ചിത്രം.

1916 ൽ സ്പാനിഷ് ഫ്ലൂ ലോകമാസകലം പടർന്നു പിടിച്ച സമയത്ത്, ടെക്സാസിലെ ഒരു ഫാമിൽ താമസിക്കുകയാണ് പേൾ. രോഗം ബാധിച്ച് ചലന ശേഷി നഷ്ടപ്പെട്ട അച്ഛനെ പരിപാലിച്ചും, ഫാമിലെ ജോലികൾ ചെയ്യാൻ അമ്മയെയും സഹായിച്ചും പേൾ ദിവസങ്ങൾ തള്ളി നീക്കുന്നു. അവളുടെ ഭർത്താവായ ഹൗവേർഡ് അമേരിക്കൻ പട്ടാളത്തിൽ ചേർന്ന് ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ യൂറോപ്പിൽ പോയിരിക്കുകയാണ്. മഹാമാരിയും, യുദ്ധവും കാരണം ഒറ്റപ്പെട്ട ഒരു ജീവിതം നയിക്കുന്ന പേളിൻ്റെ ആഗ്രഹമാണ് എന്നെങ്കിലും സിനിമയിൽ അഭിനയിക്കണമെന്നത്. അങ്ങനെയിരിക്കെ പേളിൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു അവസരം കിട്ടുന്നു.

പഴയ ടെക്നികളർ ചിത്രങ്ങളുടെ ഒരു ലുക്കും ഫീലുമാണ് പേളിന് ഉള്ളത്. ഒറ്റ വരിയിൽ വിശേഷിപ്പിച്ചാൽ “ദ വിസേർഡ് ഓഫ് ഓസിന്”, “മേരി പോപ്പിൻസിൽ” ഉണ്ടായ തല തെറിച്ച ഒരു ഹൊറർ സന്തതി എന്ന് ഈ ചലച്ചിത്രത്തെ വിശേഷിപ്പിക്കാം.