Penguin Bloom
പെൻഗ്വിൻ ബ്ലൂം (2020)

എംസോൺ റിലീസ് – 2779

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Glendyn Ivin
പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
ജോണർ: ഡ്രാമ
Download

1285 Downloads

IMDb

6.8/10

ഭർത്താവിനോടും കുട്ടികളോടുമൊപ്പം വളരെ സന്തോഷമായി വിനോദസഞ്ചാരവും സർഫിങ്ങുമെല്ലാം ചെയ്ത് ഉല്ലസിച്ചു നടക്കുമ്പോൾ ഒരു അപകടം ഉണ്ടായി നെഞ്ചിന് താഴേക്ക് തളർന്നു കിടപ്പായാലോ? ആ അവസ്ഥ വിവരണത്തിനും അപ്പുറമാണ്. അങ്ങനെയൊരു അവസ്ഥയിൽ തളർന്നു പോകുന്ന സാമിന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗമെത്തുകയാണ്. എന്നാൽ അത് മനുഷ്യനല്ല വണ്ണാത്തിക്കിളി വർഗ്ഗത്തിൽ പെട്ട ഒരു പക്ഷി. ഒരു ചെറിയ പക്ഷി അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് പെൻഗ്വിൻ ബ്ലൂം എന്ന സിനിമ പറയുന്നത്.
2017-ഇൽ ആസ്‌ത്രേലിയൻ കുടുംബത്തിൽ നടന്ന സംഭവങ്ങളാണ് ഈ സിനിമയ്ക്ക് ആധാരം.ഈ സിനിമയുടെ ചിത്രീകരണത്തിനായി എട്ടോളം കിളികളെ ട്രെയിൻ ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്.