എം-സോണ്‍ റിലീസ് – 632
ഭാഷ | ഇംഗ്ലീഷ്, ഫ്രഞ്ച്, സ്വീഡിഷ് |
സംവിധാനം | Olivier Assayas |
പരിഭാഷ | സദാനന്ദന് കൃഷ്ണന് |
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി |
മൗറീൻ ഒരു പേഴ്സണൽ ഷോപ്പറാണ്. കൈറ എന്ന സൂപ്പർ മോഡലിനെ പുതു ഫാഷനിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും തെരെഞ്ഞടുക്കാൻ സഹായിക്കുക എന്നതാണ് അവളുടെ ജോലി. ഇരട്ട സഹോദരന്റെ അകാല മരണം അവളുടെ മനസിനെ ഭ്രമ കൽപനകളിലേക്ക് നയിക്കുന്നു. സഹോദരന്റെ ആത്മാവ് താനുമായി ബന്ധപ്പെടും എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തുടർന്ന് അവൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് തീർത്തും അപ്രതീക്ഷിതമായ സംഭവങ്ങളാണ്. തീർത്തും ഉദ്യേഗജനകമായ നിമിഷങ്ങളാണ് ഓരോ നിമിഷവും ഈ ചിത്രം സമ്മാനിക്കുന്നത്. ഭയം, നിഗൂഢത ഇവ സമർത്ഥമായി ഇഴചേർക്കപ്പെട്ടിരിക്കുന്നു.
ഫ്രഞ്ച് സംവിധായനും, തിരക്കഥാകൃത്തും, ചലച്ചിത്ര നിരൂപകനുമായ ഒലിവിയെ അസ്സെയസ് ആണ് ഈ ചിത്രത്തന്റെ സംവിധായകൻ. ‘കാൻസ് ഫിലിം ഫെസ്റ്റിവൽ 2016’ ൽ മികച്ച സംവിധായകനുള്ള പുരസ്ക്കാരം ഈ ചിത്രം അദ്ദേഹത്തിനു നേടിക്കൊടുത്തു. ‘പാംഡി ഓർ’ നാമനിർദ്ദേശവും ചിത്രം നേടി. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റൻ സ്റ്റൂവർട്ടിന്റെ പ്രകടനം എടുത്തു പറയത്തക്കതാണ്. Indiewire Critics’ Poll 2017, International Online Cinema Awards (INOCA) 2017, Oaxaca FilmFest, MX 2016, Sant Jordi Awards 2018 തുടങ്ങി നിരവധി ഫ പുരസ്കാരങ്ങൾ അവർക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിക്കുകയുണ്ടായി