Philadelphia
ഫിലാഡൽഫിയ (1993)

എംസോൺ റിലീസ് – 2812

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jonathan Demme
പരിഭാഷ: മുഹസിൻ
ജോണർ: ഡ്രാമ
Download

1383 Downloads

IMDb

7.7/10

ജൊനാഥൻ ഡെമ്മിന്റെ സംവിധാനത്തിൽ 1993 ൽ റിലീസായ ചിത്രമാണ് ഫീൽഡാൽഫിയ. ആൻഡ്രൂ ബെക്കെറ്റ് എന്ന അഭിഭാഷകൻ ഒരു എയ്ഡ്‌സ് രോഗിയായതിന്റെയും ഗേ ആയതിന്റെയും പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെടുന്നു. വിവേചനം നേരിട്ടത്തിനെതിരെ അയാൾ നടത്തുന്ന നിയമ പോരാട്ടങ്ങളും എയ്ഡ്‌സ് രോഗിയും ഗേയും ആയതിനാൽ അയാൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ആണ് ചിത്രം പറയുന്നത്. എയ്ഡ്‌സ് രോഗത്തെ പറ്റി ജനങ്ങൾക്കുള്ള അബദ്ധധാരണകളും എയ്ഡ്‌സ് രോഗികളോടുള്ള പെരുമാറ്റവും എല്ലാം ചർച്ച ചെയ്യുന്നുണ്ട് സിനിമ.

ടോം ഹാങ്ക്സിന്റെയും ഹോമോഫോബിക് ലോയെർ ആയി വേഷമിട്ട ഡാൻസിൽ വാഷിങ്ങ്ടണ്ണിന്റെയും അവിസ്മരണീയ പ്രകടനം ചിത്രത്തെ മികവുറ്റതാക്കുന്നു. ചിത്രത്തിലെ പ്രകടനത്തിന് ടോം ഹാങ്ക്സിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്.