Picnic at Hanging Rock
പിക്നിക് അറ്റ് ഹാങ്ങിങ് റോക്ക് (1975)
എംസോൺ റിലീസ് – 3484
ഭാഷ: | ഇംഗ്ലീഷ് , ഫ്രഞ്ച് |
സംവിധാനം: | Peter Weir |
പരിഭാഷ: | ഡോ. ആശ കൃഷ്ണകുമാർ |
ജോണർ: | ഡ്രാമ, മിസ്റ്ററി |
1900- ലെ ഒരു വാലൻന്റൈൻ ദിനത്തിൽ വിക്ടോറിയയിലെ ഹാങ്ങിങ് റോക്കിലേക്ക് ആപ്പിൾയാർഡ് കോളേജ് എന്ന പ്രൈവറ്റ് സ്കൂളിൽ നിന്നും പിക്നിക്കിനായി പോയ വിദ്യാർത്ഥിനികളിൽ ചിലരെയും അവരുടെ ഒരു അധ്യാപികയേയും അവിടെ വച്ച് കാണാതാകുന്നു. അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ ഉള്ളടക്കം. 1975- ൽ പുറത്തിറങ്ങിയ ഈ ഓസ്‌ട്രേലിയൻ ചിത്രം വമ്പൻ ഹിറ്റാകുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു. ഓസ്‌ട്രേലിയൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രത്തെ പരിഗണിക്കുന്നു.