Pluribus Season 1
പ്ലൂറിബസ് സീസൺ 1 (2025)

എംസോൺ റിലീസ് – 3570

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Vince Gilligan
പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ
ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ
Download

2487 Downloads

IMDb

8.8/10

എപ്പിസോഡ് 1 മുതല്‍ 3 വരെ

600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.