Possession
പൊസഷൻ (1981)
എംസോൺ റിലീസ് – 2606
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Andrzej Zulawski |
പരിഭാഷ: | അരുണ വിമലൻ |
ജോണർ: | ഡ്രാമ, ഹൊറർ |
മാർക്കിന്റെയും അന്നയുടെയും വിവാഹം തകർന്ന് തുടങ്ങുന്നിടത്താണ് പൊസഷൻ തുടങ്ങുന്നത്.
ജോലിയുടെ ഭാഗമായി എപ്പോഴും ദൂരെയായിരുന്ന മാർക്ക് എല്ലാം ഉപേക്ഷിച്ച് അന്നയുടെയും മകന്റെയും കൂടെ ജീവിക്കാൻ വന്നതാണ്. പക്ഷേ അയാളെ സ്വീകരിച്ചത് വിവാഹം ഉപേക്ഷിച്ചു പോകാൻ നിൽക്കുന്ന അസ്വസ്ഥയായ ഭാര്യയാണ്.
അന്നയുടെ തീരുമാനം അംഗീകരിക്കാൻ മാർക്കിന് കഴിഞ്ഞില്ല. അന്നയെ ഈ തീരുമാനത്തിൽ എത്തിച്ചത് എന്താണെന്ന് അറിയാനുള്ള മാർക്കിന്റെ അന്വേഷണം അയാളെ എത്തിക്കുന്നത് വിചിത്രമായ സംഗതികളിലേക്കാണ്.