Predators
പ്രിഡേറ്റേഴ്സ് (2010)

എംസോൺ റിലീസ് – 3290

Download

4965 Downloads

IMDb

6.4/10

പരസ്പരം പരിചിതരല്ലാത്ത ഒരു കൂട്ടം ആൾക്കാർ ഒരു കാട്ടിലകപ്പെടുന്നു. തങ്ങൾ എത്തിപ്പെട്ടത് എവിടെയാണെന്ന് കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് അവർ തിരിച്ചറിഞ്ഞത്. അന്യഗ്രഹ ജീവികൾക്ക് നായാട്ടുവിനോദം നടത്താനായി അവർ ഒരുക്കിയ കളിക്കളമാണ് ആ ഗ്രഹമെന്ന് തിരിച്ചറിഞ്ഞതോടെ അവർ പിന്നീടുള്ള ഓരോ ചുവടും അതിസൂക്ഷ്മതയോടെ വെച്ച് നടന്നു. അവിടെ അതിജീവിച്ചുകൊണ്ട് ഭൂമിയിലേക്ക് തിരികെ മടങ്ങാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള അവരുടെ പരിശ്രമമാണ് ചിത്രം പറയുന്നത്. 

ഇര പിടിയന്മാരായ അന്യഗ്രഹവാസികളിൽ നിന്ന് അവർക്ക് രക്ഷപ്പെടാനാകുമോ? എന്തൊക്കെ ആപത്തുകളാണ് അവരെയാ വനത്തിൽ കാത്തിരിക്കുന്നത്? ഒട്ടും മുഷിപ്പിക്കാതെ കണ്ടിരിക്കാവുന്ന ഒന്നേ മുക്കാൽ ദൈർഘ്യം മാത്രമുള്ള ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് പ്രിഡേറ്റേഴ്സ്.