Primer
പ്രൈമർ (2004)

എംസോൺ റിലീസ് – 1327

Download

3796 Downloads

IMDb

6.7/10

ഏബും ആരോണും എഞ്ചിനിയര്‍മാരാണ്. എറര്‍ ചെക്കിംഗ് മെഷീന്‍റെ നിര്‍മ്മാണവും വില്‍പ്പനയുമാണ് അവരുടെ ജോലി. പക്ഷേ ഒരിക്കല്‍ യാദൃശ്ചികമായി അവരുണ്ടാക്കിയ ഒരു മെഷീന്‍ ടൈംട്രാവല്‍ മെഷീന്‍ ആയെന്ന് അവര്‍ മനസ്സിലാക്കുന്നു. അവർ ‘ബോക്സ്‌’ എന്ന് വിളിക്കുന്ന ആ യന്ത്രം ഉപയോഗിച്ച് ഒരു തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ അവര്‍ സമയത്തിലൂടെ നടത്തുന്ന യാത്രകളാണ് ചിത്രം പറയുന്നത്. ഇന്നേ വരെ ഇറങ്ങിയിട്ടുള്ള സിനിമകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ചിത്രങ്ങളിലൊന്നാണ് പ്രൈമര്‍. 2004 ല്‍ ഷെയ്ന്‍ കരുത്ത് സംവിധാനം ചെയ്ത പ്രൈമറില്‍ ഷെയ്ന്‍ കരുത്ത്, ഡേവിഡ് സള്ളിവന്‍, കേസി ഗുഡന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.