Prison Break: Season: 1
പ്രിസൺ ബ്രേക്ക്: സീസൺ: 1 (2005)

എംസോൺ റിലീസ് – 2103

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Original Film
പരിഭാഷ: നിഖിൽ നീലകണ്ഠൻ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Subtitle

75164 Downloads

IMDb

8.3/10

2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്‌കോഫീൽഡ്‌ ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും കയ്യടക്കവും നമ്മൾ പ്രേക്ഷകർക്കും അനുഭവിച്ചറിയാൻ സാധിക്കും. അടുത്ത എപ്പിസോഡിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് ഓരോ എപ്പിസോഡുകളും അവസാനിക്കുന്നത്. നായക കഥാപാത്രങ്ങൾ മാത്രമല്ല, നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ വരെ, നമ്മെ ആവേശം കൊള്ളിക്കുമെന്നതും ഈ സീരിസിന്റെ പ്രത്യേകതയാണ്. വെന്റ് വർത് മില്ലർ, ഡൊമനിക് പഴ്‌സൽ, അമൗറി നോളസ്‌കോ, റോബിൻ ടൂണേ, വാസ് വില്യംസ്, റോബർട്ട് നെപ്പർ, പീറ്റർ സ്റ്റോർമേർ എന്നിവരുടെ മികച്ച പ്രകടനം എടുത്ത് പറയേണ്ടതാണ്. പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയ ത്രില്ലർ- സസ്പെൻസ് വിഭാഗത്തിൽ പെടുന്ന പ്രിസൺ ബ്രേക്ക് സീരീസ്, 2005- ൽ ഏറ്റവും അധികം ആളുകൾ കണ്ട ടെലിവിഷൻ സീരീസുകളിൽ ഒന്നാണ്.