Prison Break: The Final Break
പ്രിസൺ ബ്രേക്ക്: ദ ഫൈനൽ ബ്രേക്ക് (2009)

എംസോൺ റിലീസ് – 3238

IMDb

7.9/10

Movie

N/A

കമ്പനിയുമായുള്ള യുദ്ധം കഴിഞ്ഞു. ശാന്തമായ കടൽത്തീരത്ത് തങ്ങളുടെ ജീവിതത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു മൈക്കിളും സാറയും. പോർട്ടോ റിക്കൻ സംഗീതവും നൃത്തവും അവരുടെ വിവാഹവിരുന്നിന് കൊഴുപ്പേകി കൊണ്ടിരിക്കവേ, പെട്ടെന്നാണ് പൊലീസ് വാഹനങ്ങൾ അവിടേക്ക് പാഞ്ഞെത്തിയത്. സാറയെ കൊലക്കുറ്റത്തിന് അവർ അറസ്റ്റ് ചെയ്യുന്നു. എന്നിട്ട് യാതൊരു വിചാരണയും കൂടാതെ അവളെ മയാമിയിലെ പ്രിസണിലേക്ക് അയക്കുന്നു.

പക്ഷേ അവിടെ സാറയെ കാത്തിരുന്നത്, ആ സഹോദരന്മാർ മുൻപോരാട്ടങ്ങളിൽ ഇരുമ്പഴിക്കുള്ളിലാക്കിയ മൂന്ന് കൊടിയ ശത്രുക്കളാണ്. അവരിൽ നിന്ന് സാറയെയും അവളുടെ ഉള്ളിൽ നാമ്പിട്ട ജീവനെയും രക്ഷിച്ചെടുക്കാൻ മൈക്കിളിലും ലിങ്കണും കടശ്ശിക്കളിക്ക് ഒരുങ്ങുന്നു. അതാണ് ദ ഫൈനൽ ബ്രേക്ക്. ഇത്തവണത്തെ അവരുടെ എതിരാളികൾ, മൈക്കിളിൽനിന്ന് പല വട്ടമേറ്റ അഭിമാനക്ഷതത്തിന്റെ കണക്ക് തീർക്കാൻ ഇറങ്ങിത്തിരിക്കുന്ന അമേരിക്കന്‍ നിയമവ്യവസ്ഥ തന്നെയാണ്!

നിയമത്തിന്റെ ഊരാക്കുടുക്ക് കൊണ്ട് തങ്ങളെ ശ്വാസം മുട്ടിക്കാൻ നോക്കുന്നവർക്ക് ഒരിക്കലും സ്വപ്നം കാണാൻ പോലും പറ്റാത്ത കളി കളിക്കാൻ സ്കോഫീൽഡും ബറോസും ഇത്തവണ മയാമി-ഡേഡ് പ്രിസണിലേക്ക്… ബാക്കി കണ്ടുതന്നെ അറിയൂ.

ഈ സിനിമ കാണുന്നതിന് മുമ്പ് കാണേണ്ടവ

പ്രിസൺ ബ്രേക്ക്: സീസൺ: 1 (2005)
പ്രിസൺ ബ്രേക്ക്: സീസൺ 2 (2006)
പ്രിസൺ ബ്രേക്ക് – സീസൺ 3 (2007)
പ്രിസൺ ബ്രേക്ക് സീസൺ 4 (2008)