Quantum of Solace
ക്വാണ്ടം ഓഫ് സൊളാസ് (2008)

എംസോൺ റിലീസ് – 2877

ജെയിംസ് ബോണ്ട്‌ പരമ്പരയിലെ ഇരുപത്തിരണ്ടാമത്തെയും, ഡാനിയേൽ ക്രേഗ് ബോണ്ട്‌ സീരീസിലെ രണ്ടാമത്തെ ചിത്രവുമാണ് ജെയിംസ് ബോണ്ട്‌: ക്വാണ്ടം ഓഫ് സൊളാസ്.

മുൻ ബോണ്ട്‌ ചിത്രമായ കസീനോ റൊയാലിന്റെ തുടർച്ചയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

കാമുകിയായ വെസ്പറിന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി പുറപ്പെടുന്ന ബോണ്ടിന്റേയും, തന്റെ മാതാപിതാക്കളെ കൊല ചെയ്തവനോടുള്ള പ്രതികാരം മാത്രം ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ച കാമിയെന്ന ചാരസുന്ദരിയുടേയും വഴികൾ ചെന്നവസാനിക്കുന്നത് ഡൊമിനിക് ഗ്രീൻ എന്ന കോടീശ്വരനിലാണ്. എന്നാൽ അതൊരു അന്ത്യമല്ല, തുടക്കം മാത്രമായിരുന്നെന്ന് തിരിച്ചറിയുന്ന ബോണ്ട്‌, ഗ്രീനിന്റെ ഗൂഢലക്ഷ്യങ്ങൾക്കെതിരെ പോരാടുകയാണ്. ആ പോരാട്ടത്തിന്റെ കഥയാണ് ക്വാണ്ടം ഓഫ് സൊളാസ് പറയുന്നത്.

ഡാനിയേൽ ക്രേഗ് ബോണ്ട്‌ സീരീസിലെ മൂന്നാമത്തെ ചിത്രമായ സ്കൈഫാൾ 2012ൽ പുറത്തിറങ്ങുകയുണ്ടായി.

എംസോൺ റിലീസ് ചെയ്തിട്ടുള്ള മറ്റു ജയിംസ് ബോണ്ട് ചിത്രങ്ങൾ

ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ്