എം-സോണ്‍ റിലീസ് – 2169
ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 11
ഭാഷ | ഇംഗ്ലീഷ്, സ്വാഹിലി |
സംവിധാനം | Wanuri Kahiu |
പരിഭാഷ | ഹരി കൃഷ്ണൻ |
ജോണർ | ഡ്രാമ, റൊമാൻസ് |
കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമാണ് ‘റഫീക്കി’. സ്വവർഗാനുരാഗികളായ സ്ത്രീകളുടെ കഥ പറഞ്ഞ ഈ ചിത്രം കെനിയയിൽ നിരോധിക്കപ്പെട്ടതാണ്. പിന്നീട് കെനിയൻ ഹൈക്കോടതിയുടെ വിധി അനുസരിച്ച് 7 ദിവസം മാത്രം ഈ ചിത്രത്തിന് പ്രദർശനാനുമതി നൽകപ്പെട്ടു. ഈ ചിത്രം കൈവശം വക്കുന്നത് പോലും കെനിയയിൽ നിയമവിരുദ്ധമാണ്.
ഉഗാണ്ടൻ എഴുത്തുകാരി ‘Monica Arac De Nyeko’ യുടെ ‘Jambula Tree’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വർഷങ്ങൾ ശ്രമിച്ചിട്ടും കെനിയയിൽ നിന്ന് നിർമ്മാതാക്കളെ കിട്ടിയില്ല ഈ സിനിമക്ക്. പിന്നീട് യൂറോപ്പ്, ലെബനൺ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ് ചിത്രത്തിന് ഫണ്ട് കണ്ടെത്തിയത്.
കെനയുടെയും, സിക്കിയുടെയും പ്രണയത്തിൻ്റെ കഥയാണ് ‘റഫീക്കി’. ഇവർ പരിചയപ്പെടുന്നതും സുഹൃത്തുക്കളാവുന്നതും,സൗഹൃദം പ്രണയമായി മാറുന്നതുമെല്ലാം വർണമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ. പ്രണയത്തിന് മാത്രമല്ല സദാചാരപോലീസിംഗിനും, സ്വവർഗപ്രണയത്തെ എതിർക്കുന്ന മതമേലാളൻമാർക്കും രാജ്യാതിർത്തികളില്ല എന്നുകൂടി നമുക്ക് കാണിച്ച് തരുന്നുണ്ട് ‘റഫീക്കി’.