Rain Man
റെയിൻ മാൻ (1988)

എംസോൺ റിലീസ് – 1005

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Barry Levinson
പരിഭാഷ: അരുൺകുമാർ‍ വി.ആർ‍.
ജോണർ: ഡ്രാമ
IMDb

8/10

വര്‍ഷങ്ങളായി കാണാതിരുന്ന തന്റെ പിതാവ് മരിച്ചതറിഞ്ഞ്  സിൻസിനാറ്റിയിലെ വീട്ടിലേക്ക് ചെല്ലുന്ന ചാർളി ബാബിറ്റ് (ടോം ക്രൂസ്) കേള്‍ക്കുന്നത് തന്റെ പിതാവിന്റെ കോടിക്കണക്കിന് ഡോളര്‍ വരുന്ന സ്വത്തിന്റെ സിംഹ ഭാഗവും ഓട്ടിസം ബാധിച്ച  മൂത്തമകൻ റെയ്മണ്ടിന് (ഡസ്റ്റിൻ ഹോഫ്മാൻ) പതിച്ചുനൽകിയിരിക്കുകയാണെന്നാണ്. അതുവരെ തനിക്കൊരു മൂത്ത സഹോദരന്‍ ഉണ്ടെന്നു പോലും അറിയാതെ സ്വത്തു മോഹിച്ചു ചെന്ന ചാര്‍ളിക്ക് ഇതുവലിയ ഷോക്ക്‌ ആകുന്നു. റെയ്മണ്ടിനെ താമസിപ്പിച്ചിരിക്കുന്ന സ്ഥാപനത്തില്‍ ചെല്ലുന്ന ചാര്‍ളി, റെയ്മണ്ടിനെ  അവിടുന്ന് കടത്തി ലോസ് ഏഞ്ചൽസിലേക്ക് കൊണ്ടുപോകാന്‍ നോക്കുന്നു. പ്ലെയിനില്‍ കേറ്റാന്‍ പേടിയുള്ള റെയ്മണ്ടുമായി ചാര്‍ളി കാറില്‍ യാത്ര തിരിക്കുന്നു. ഈ നീണ്ട യാത്ര ഇരുവരുടേയും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്നതാണ് റെയിന്‍ മാന്‍ എന്ന സിനിമ പറയുന്നത്.