Raised by Wolves Season 1
റെയ്‌സ്ഡ് ബൈ വുൾവ്സ് സീസൺ 1 (2020)

എംസോൺ റിലീസ് – 2071

ഭാവിയിൽ, പലകാരണങ്ങളാൽ ഭൂമിയിലെ മനുഷ്യരാശി വംശനാശത്തിന്റെ വക്കിലെത്തുന്നു. ഇതിനെ മറികടക്കാൻ, ഒരു വിഭാഗം മനുഷ്യൻ പുതിയൊരു ഗ്രഹത്തിൽ, രണ്ടു റോബോട്ടുകളെ ഉപയോഗിച്ച് മനുഷ്യവംശത്തെ പുനർജ്ജനിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഗ്രഹത്തിലെ നിഗൂഢമായ സംഭവങ്ങളും, അവിടേക്ക് എത്തിച്ചേരുന്ന മറ്റൊരു വിഭാഗത്തിലെ മനുഷ്യരും, കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നതും, അതിനെതിരെയുള്ള ചെറുത്തുനിൽപ്പുമാണ് കഥയുടെ ഇതിവൃത്തം.

മികച്ച വിഷ്വലുകളും, ബിജിഎമ്മും, ബിഗ്ബജറ്റ് സിനിമകളോട് കിടപിടിക്കുന്ന അവതരണവും, ഇതിനെ മികച്ച ഒരു അനുഭവമാക്കുന്നു. ആദ്യ സീസണിൽ, ഇതുവരെ ഇറക്കിയിട്ടുള്ള 5 എപ്പിസോഡുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. ബാക്കി എപ്പിസോഡുകൾ വരും ദിവസങ്ങളിൽ ലഭ്യമാകുന്നതായിരിക്കും.