Ratatouille
റാറ്റാറ്റൂയി (2007)

എംസോൺ റിലീസ് – 2344

പാരീസ് നഗരത്തിൽ ഒരിടത്ത്, ഒരു ഒറ്റപ്പെട്ട വീടുണ്ടായിരുന്നു. ആ വീട്ടിൽ വയസായൊരു മുത്തശ്ശി മാത്രമാണുള്ളത്. എന്നാൽ, മുത്തശ്ശിയറിയാതെ, അവരുടെ വീട്ടിൻ്റെ മച്ചിൽ കുറേ എലികൾ താമസിച്ചിരുന്നു. അവരുടെ കൂട്ടത്തിലാണ്, നമ്മുടെ കഥാനായകൻ, റെമിയും താമസിക്കുന്നത്. റെമിക്ക് മണം പെട്ടെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ട്. കൂടാതെ, പാചകവും വായനയുമൊക്കെ വശമുണ്ട്. പാരീസിലെ മികച്ച പാചകക്കാരനായ അഗസ്റ്റോ ഗുസ്റ്റോയുടെ ആരാധകനുമാണ് റെമി.അങ്ങനെ, പെട്ടെന്നൊരു ദിവസം ആ എലികൾക്ക് ആ വീട് വിട്ട് രക്ഷപ്പെടേണ്ടി വന്നു. ആ രക്ഷപ്പെടലിൽ റെമിക്ക് അവൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും നഷ്ടപ്പെടുന്നു. തുടർന്ന്, അവൻ എത്തിപ്പെടുന്നത് പാരീസ് നഗരത്തിലെ ഗുസ്റ്റോയുടെ റസ്റ്റോറൻ്റിലാണ്. അവിടെയുള്ള ലിങ്കുനിയുമായി റെമി ചങ്ങാത്തം കൂടുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളടങ്ങിയ ചിത്രമാണ് “റാറ്റാറ്റൂയി”.

2007ൽ അമേരിക്കയിൽ റിലീസായ “റാറ്റാറ്റൂയി” സംവിധാനം ചെയ്തിരിക്കുന്നത് ബ്രാഡ് ബേഡാണ്. പിക്സറിന്റെ കീഴിൽ ഈ പടം നിർമിച്ചത് ബ്രാഡ് ലൂയിസാണ്,വിതരണം ചെയ്തിരിക്കുന്നത് വാൾട്ട് ഡിസ്നി സ്റ്റുഡിയോസും. ആ വർഷത്തെ ബെസ്റ്റ് അനിമേഷൻ സിനിമയ്ക്കുള്ള അക്കാദമി അവാർഡ് സ്വന്തമാക്കിയ ചിത്രം, BBC 2016ൽ തിരഞ്ഞെടുത്ത 100 മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു “റാറ്റാറ്റൂയി”.