എം-സോണ്‍ റിലീസ് – 508

ഭാഷ | ഫ്രഞ്ച്, ബെൽജിയൻ |
സംവിധാനം | ജൂലിയ ഡോകൗർനൗ |
പരിഭാഷ | റഹീസ് സി പി |
ജോണർ | ഡ്രാമ, ഹൊറര്‍ |
2016 ഇൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് – ബെൽജിയൻ ഹൊറർ ഡ്രാമ ഫിലിം ആണ് റോ.
മാംസം തീരെ കഴിക്കാത്ത പൂർണ വെജിറ്റേറിയൻ കുടുംബത്തിലെ അംഗമായ ജസ്റ്റിൻ ഉപരിപഠനത്തിനു പ്രമുഖ വെറ്റിനറി സ്കൂളിൽ ചേരുന്നതും അവിടെവെച്ച് മാംസം കഴിക്കാൻ നിര്ബന്ധിതയാവുകയും ചെയ്യുന്നു. തുടർന്ന് അവളിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാവുന്നു.
സ്ട്രാസ്ബർഗ് യൂറോപ്യൻ ഫെന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫിലിം അവാർഡ് 2016 ഇൽ ലഭിച്ചിരുന്നു.