Raya and the Last Dragon
റായ ആൻഡ് ദ ലാസ്റ്റ് ഡ്രാഗൺ (2021)
എംസോൺ റിലീസ് – 2763
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Don Hall, Carlos López Estrada, Paul Briggs |
പരിഭാഷ: | വിഷ്ണു പ്രസാദ് |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ |
കുമാൻഡ്ര എന്നൊരു സങ്കല്പിക രാജ്യം. അവിടെ മനുഷ്യരും ഡ്രാഗണുകളും ഒരുമിച്ച് ഐക്യത്തോടെയാണ് ജീവിക്കുന്നത്. അങ്ങനെയുള്ള കുമാൻഡ്രയെ ഡ്രൂൺ എന്ന മഹാമാരി ആക്രമിച്ച് ജീവനോടെയുള്ളവരെയൊക്കെ കല്ലുകളാക്കി മാറ്റി.
പിന്നീട് അവസാന ഡ്രാഗണായ സീസുദത്തു അവളുടെ എല്ലാ മന്ത്രശക്തികളും ഉപയോഗിച്ചായിരുന്നു ആ ഡ്രൂണുകളെ നശിപ്പിച്ചത്.
കുറെ വർഷങ്ങൾക്ക് ശേഷം ഡ്രൂൺ വീണ്ടും തിരിച്ചെത്തി. അതിനെ ചെറുക്കുന്നതിനായി ഭൂമിയിൽ അവശേഷിക്കുന്ന ഒരേയൊരു ഡ്രാഗണെ തേടി റായ എന്ന പെൺകുട്ടി യാത്രതിരിക്കുന്നു.
റായയുടെ യാത്രയും അതിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ്, റായ ആൻഡ് ദ ലാസ്റ്റ് ഡ്രാഗൺ എന്ന ഈ സിനിമയുടെ ഇതിവൃത്തം.