Ready or Not
റെഡി ഓർ നോട്ട് (2019)

എംസോൺ റിലീസ് – 1825

Download

31558 Downloads

IMDb

6.9/10

Samara Weaving നെ നായികയാക്കി Matt Bettinelli-Olpin, Tyler Gillett എന്നിവർ ചേർന്നൊരുക്കി 2019ൽ പുറത്തിറങ്ങിയ ഹൊറർ/ത്രില്ലെർ ചിത്രമാണ് “Ready Or Not”

ഗെയിമിങ് നടത്തി അതിസമ്പന്നരായ ലെ ഡൊമസ് കുടുംബത്തിലേക്ക് നവവധുവായി എത്തുന്ന ഗ്രേസ് എന്ന നായിക, ആ വീട്ടിൽ കല്യാണ ദിവസം രാത്രി ഒരു ഗെയിം കളിക്കേണ്ടി വരുന്നു. പുതിയതായി ആ കുടുംബത്തിലേക്ക് വരുന്ന ആളെ അവരുടെ കുടുംബാംഗം ആയി ചേർക്കും മുൻപ് വരുന്ന ആൾ ഒരു ഗെയിം കളിച്ചു ജയിക്കേണ്ടതായിട്ട് ഉണ്ടായിരുന്നു. നിസാരം എന്ന് കരുതി ഗെയിമിനെ സമീപിച്ച ഗ്രേസ് അതിന്റെ നിബന്ധനകൾ കേട്ടപ്പോൾ ഞെട്ടി. ആ വലിയ വീട്ടിൽ എവിടെ വേണമെങ്കിലും അവൾക്ക് ഒളിച്ചിരിക്കാം, കുടുംബാംഗങ്ങൾ ആരേലും അവളെ നേരം വെളുക്കും മുൻപ് കണ്ടു പിടിച്ചാൽ അവർ അവളെ കൊല്ലും. ഗെയിമിൽ പങ്കെടുത്തില്ല എങ്കിലും മരണം ഉറപ്പ്. തുടർന്നുണ്ടാകുന്ന നിമിഷങ്ങളാണ് ചിത്രത്തെ ത്രില്ലർ മൂഡിലേക്ക് എത്തിക്കുന്നത്.

അഭിനേതാക്കളുടെ മികച്ച പ്രകടനവും എൻഗേജിങ് ആയുള്ള ഒട്ടേറെ നിമിഷങ്ങളുമുള്ള, പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കണ്ടിരിക്കേണ്ട നല്ലൊരു സൈക്കോ ത്രില്ലർ മൂവിയാണിത്.