Rear Window
റിയർ വിൻഡോ (1954)

എംസോൺ റിലീസ് – 352

കാൽ ഒടിഞ്ഞ് വീട്ടിൽ വിശ്രമത്തിൽ ഇരിക്കുന്ന ഫോട്ടോഗ്രാഫർ ജെഫ്‌റിസിന് ആകെയുള്ള നേരമ്പോക്ക് ജനാലയിലൂടെ അയൽക്കാരുടെ ദിനചര്യകൾ നോക്കി ഇരിക്കുക എന്നതാണ്. കടുത്ത ചൂട് കാരണം എല്ലാവരും ജനാല തുറന്നിടുന്നത് കൊണ്ട് ജെഫ്‌റിസിന് ചുറ്റുവട്ടത്തെ എല്ലാ വീടുകളിലും സംഭവിക്കുന്നത് കാണാം. ഒരു രാത്രി നിലവിളി കേട്ട് ഞെട്ടി എഴുന്നേറ്റ ജെഫ്‌റിസിന് ഒരു കൊലപാതകം നടന്നിരിക്കാം എന്നതിനുള്ള പലവിധമായ സൂചനകൾ ആണ് ലഭിക്കുന്നത്. പക്ഷെ അദ്ദേഹത്തിന് ഇത് തെളിയിക്കാൻ ആകുമോ? അഥവാ തെളിയിച്ചാലും ആരെങ്കിലും വിശ്വസിക്കുമോ? ഹിച്ച്‌കോക്കിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നതാണ് റിയർ വിൻഡോ.

സിനിമാദര്‍ശനത്തിന്റെ രീതിതന്നെ വിഷയമാവുന്ന റിയര്‍ വിന്‍ഡോ (1954) കാഴ്ചക്കാരെ ഒളിഞ്ഞു നോട്ടക്കാരാക്കി, ആസ്വാദനത്തിനായി വില കൊടുക്കുന്നവര്‍ ആക്കുന്നു. ഒരു കൊലപാതകം കാണാനിടയാവുന്ന ഫോട്ടോഗ്രാഫറിലൂടെ കാണുന്നവനും കാണപ്പെടുന്നയാളും തമ്മിലുള്ള , ഒരര്‍ത്ഥത്തില്‍ പ്രേക്ഷകനും സിനിമയും തമ്മിലുള്ള ബന്ധത്തിലെക്കും കണ്ണോടിക്കുന്നു