Red Riding Hood
റെഡ് റൈഡിങ് ഹുഡ് (2011)

എംസോൺ റിലീസ് – 505

Download

592 Downloads

IMDb

5.4/10

വലേറിയും പീറ്ററും കുഞ്ഞു നാൾ മുതലേ ഇഷ്ടത്തിലായിരുന്നു. ഇരുണ്ട വനത്തിനരികെയുള്ള ഡാഗർ ഹോൺ എന്ന ഗ്രാമത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. എപ്പോഴും എന്തിനെയൊക്കെയോ ഭയക്കുന്ന ഗ്രാമീണർ ആ ഗ്രാമത്തെ കൂടുതൽ ഇരുണ്ടതാക്കി തീർത്തു. വലേറിയുടെ അമ്മ അവളെ മരം വെട്ടുകാരനായ പീറ്ററിന് വിവാഹം കഴിച്ചു കൊടുക്കില്ലെന്ന് ശപഥം ചെയ്യുന്നു. അവർ അവളെ പണക്കാരനായ ഹെൻട്രി എന്ന യുവാവിന് വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിക്കുന്നു. ഒളിച്ചോടാൻ തീരുമാനിച്ച വലേറിയുടെയും പീറ്ററിന്റെയും പദ്ധതി വലേറിയുടെ സഹോദരിയുടെ അപ്രതീക്ഷിത ദുർമരണത്തിൽ പരാജയപ്പെടുന്നു. മനുഷ്യ ചെന്നായയുടെ ആക്രമണത്തിലാണ് അവൾ മരിച്ചതെന്ന് അവർ വിശ്വസിച്ചു. ഈ സമയത്ത് മനുഷ്യ ചെന്നായകളെ നശിപ്പിക്കുന്നതിൽ പേരുകേട്ട ഫാദർ സോളമൻ ഗ്രാമത്തിലെത്തുന്നു. മനുഷ്യ ചെന്നായ വേറെ എവിടെയും അല്ല, അത് ഈ ഗ്രാമത്തിൽ തന്നെയാണ് ജീവിക്കുന്നതെന്ന് ഫാദർ അവരോട് പറയുന്നു.അതോടെ ഗ്രാമീണർ ഒന്നടങ്കം ആശയക്കുഴപ്പത്തിലാകുന്നു. മനുഷ്യ ചെന്നായ തങ്ങളിൽ ആരുമാകാം എന്ന ചിന്തയോടൊപ്പം ഫാദർ സോളമന്റെ ഏകാധിപത്യ ഭരണവും ജനജീവിതം താറുമാറാക്കുന്നു. ഇതിനിടയിൽ മനുഷ്യ ചെന്നായ വലേറിയോട് സംസാരിക്കാൻ തുടങ്ങുന്നു.. അത് അവളെ അതിന്റെ കൂടെ ഒളിച്ചോടാൻ നിർബന്ധിക്കുന്നു… രക്തചന്ദ്രൻ ഉദിക്കുന്ന ദിവസത്തിനുള്ളിൽ അവൾക്ക് മനുഷ്യ ചെന്നായ ആരാണ് എന്നതിന്റെ ഉത്തരം കണ്ടെത്തിയേ പറ്റൂ.. ഇല്ലെങ്കിൽ അവൾക്ക് പലതും നഷ്ടപ്പെടും…. അവളുടെ പ്രണയം, മഞ്ഞുപുതച്ചു കിടക്കുന്ന പ്രിയപ്പെട്ട ഗ്രാമം, അവളുടെ സുഹൃത്തുകൾ, സ്വാതന്ത്ര്യം…